അന്നൊരു ഹാലോവീൻ ഡേ ആയിരുന്നു. പതിവുള്ള ഗാങ് വാറിന്റെ ഭാഗമായി നാലുപേരും ഓടിയൊളിച്ചതു കാലങ്ങളായി പൂട്ടിക്കിടക്കുന്ന ഒരു വീട്ടിൽ ആയിരുന്നു. ഒരു പ്രേതാലയം! അവിടെ ബേസ്മെന്റിൽ ഒരു റൂം ഉണ്ട്. അവിടുന്ന് കിട്ടിയ വലിയ പുസ്തകം ഒരു കൗതുകത്തിനു വീട്ടിലേയ്ക്ക് എടുത്തു കൊണ്ട് വന്നതാണ് സ്റ്റെല്ല. ആ പുസ്തകത്തിൽ രക്തലിപിയിൽ നടക്കാൻ പോകുന്ന അനിഷ്ടങ്ങളെ പറ്റിയുള്ള എഴുത്തു അവൾ ശ്രദ്ധിക്കുന്നു. അത് അവളുടെ കൂട്ടുകാരുടെ ഭാവിയെ ബാധിക്കുന്ന കാര്യങ്ങളാകുന്നു. അതുമൂലം അവർ മരണപ്പെടുമെന്നു മനസ്സിലാക്കിയ അവളുടെ മുന്നിലുള്ള ഒരേ വഴി ഈ പുസ്തകത്തിന്റെ രഹസ്യം കണ്ടെത്തുക എന്നത് മാത്രമായിരുന്നു.

🔥The Good – വലിയ വലിച്ചു നീട്ടൽ ഒന്നുമില്ലാതെ കൊള്ളാവുന്ന ജംപ് സ്‌കെയർ സീനുകൾ കൊണ്ട് കഥ പറഞ്ഞു നിർത്തിയ വിധം. ഒരുപാട് കേട്ട് പഴകിയ കഥ ആണെങ്കിൽ കൂടി ബോറടി ഇല്ലാതെ പറഞ്ഞ രീതിയും കൊള്ളാം. കുട്ടികളായ അഭിനേതാക്കളുടെ പ്രകടനങ്ങൾ നന്നായിരുന്നു.

🔥The Bad – വലിയ പുതുമ ഒന്നും ഇല്ലാത്ത കഥ ഒരു നെഗറ്റീവ് ആയി തോന്നിയേക്കാം. ആദ്യം മുതൽ അവസാനം വരെ ഊഹിക്കാവുന്ന തരത്തിൽ ആണ് മുന്നോട്ടു നീങ്ങുന്നത്. പേടിപ്പിക്കാൻ വരുന്ന Scarecrow മുതൽ ഭീകരജീവികൾ വരെയുള്ള സംഭവങ്ങൾ ഒന്നും വലിയ ഇമ്പാക്റ്റ് നൽകുന്നില്ല. ക്ലൈമാക്സിൽ വരുന്ന ജന്തു മാത്രം കൊള്ളാം.

🔥Emgaging Factor – അനാവശ്യമായി ജംപ് സ്‌കെയർ ഒന്നുമില്ല സിനിമയിൽ. ഉള്ള ജംപ് സ്‌കെയർ ആണെങ്കിൽ കൃത്യമായി ഊഹിക്കാനും പറ്റും. അതിനാൽ തന്നെ പേടിക്കാതെ ഇരുന്നു കാണാം.

🔥Last Word – കണ്ടാൽ നഷ്ടമില്ല, കണ്ടില്ലേലും നഷ്ടമില്ല എന്നൊരു ലെവലിൽ ഒരു സിനിമ. ഒരു ആവറേജ് അനുഭവം ആയിരുന്നു.

🔥Verdict – Mediocre