ഡോറയുടെ കഥ സിനിമ ആക്കിയപ്പോൾ ഈയാഴ്ച കണ്ട സിനിമകളിൽ തരക്കേടില്ല എന്ന് തോന്നിയത് ഇത് മാത്രം. സ്വർണത്തിന്റെ പട്ടണം കണ്ടെത്താനുള്ള ഡോറയുടെ സാഹസിക യാത്ര കുട്ടികൾക്ക് മാത്രമല്ല, എന്നെ പോലുള്ള മുതുക്കന്മാർക്കും ഇഷ്ടപ്പെടും എന്ന് മനസ്സിലായി. ഈയാഴ്ചയിലെ റിലീസുകൾ ഭൂരിഭാഗവും മനസ്സ് മടുപ്പിച്ചപ്പോൾ ഡോറയും ബൂട്സും കൂട്ടുകാരും ഒരു ആശ്വാസം തന്നെ ആയിരുന്നു.

🔥The Good – Isabela Moner…. So cute and adorable!! എന്തൊരു എനർജെറ്റിക് പെർഫോമൻസ് ആണ് ഇസബെല്ലയുടേത്.. ഡോറ ആയി ചുമ്മാ തകർക്കുകയാണ്.. ഓരോ എക്സ്പ്രെഷനും കിടു! Transformers ൽ ഉണ്ടെന്നൊക്കെ വിക്കി പറയുന്നുണ്ട്, ശ്രദ്ധിച്ചില്ല.. പക്ഷെ ഇനി മുതൽ ശ്രദ്ധിക്കും, അതുപോലെയുള്ള പെർഫോമൻസ് ആയിരുന്നു.

ചുമ്മാ കണ്ടിരിക്കാം..ഒട്ടും ബോറടിക്കില്ല, സില്ലി ജോക്സിന് ചിരിക്കാം, സ്വൈപർ ദി ഫോക്സ് വരുമ്പോൾ ഒരു രസമൊക്കെ തോന്നും. പിന്നെ ഡോറയുടെ സ്ഥിരമുള്ള ഫോർത് വാൾ ബ്രേക്കിംഗ് ഉൾപ്പെട്ട ആദ്യത്തെ സീനുകൾ ഒക്കെ രസമായി തോന്നി.

🔥The Bad – സാധാരണ ഹോളിവുഡ് സിനിമകളിൽ ഡിഫോൾട്ട് ആയി CGI നന്നായിരിക്കും, ഇവിടെ ചില സീനുകളൊക്കെ ബോറൻ ആയിരുന്നു. പലപ്പോഴും ഒരു C ഗ്രേഡ് സിനിമയ്ക്ക് നൽകുന്ന ഗ്രാഫിക്സ് പോലെ തോന്നി. പക്ഷെ സിനിമയുടെ 20% പോർഷൻ മാത്രമേ അങ്ങനെ ഉണ്ടായിരുന്നുള്ളൂ എന്നത് ഒരു ആശ്വാസം ആയിരുന്നു.

🔥Engaging Factor – ഒട്ടും ബോറടിച്ചില്ല എന്നതാണ് സത്യം. ഒരു പോപ്‌കോണും വാങ്ങി കൊറിച്ചു കൊണ്ട് ചുമ്മാ കണ്ടിരിക്കാം.

🔥Last Word – കുട്ടികളോടൊപ്പം കുട്ടികളുടെ സിനിമ കാണുമ്പോൾ നമുക്ക് ഒരുപാട് റിലാക്സ് ആകാൻ സാധിക്കും എന്ന് മനസ്സിലാക്കി തന്ന സിനിമ. അല്ലേലും ഡോറയും ബൂട്സും സ്വൈപ്പറും ഒക്കെ മുതിർന്നവർക്കും പരിചയമുള്ളവർ ആണല്ലോ… നല്ലൊരു ടൈം പാസ് പോപ്‌കോൺ മൂവി.

🔥Verdict – Watchable