കൊലയുതിർ കാലം എന്നത് സുജാതയുടെ പ്രശസ്ത നോവൽ ആണ്.ഈ ടൈറ്റിലിനെ ചൊല്ലിയുള്ള പ്രശ്നവും പിന്നെ മറ്റുപല പ്രശ്നങ്ങളും കാരണം ഒരുപാട് തവണ റിലീസ് നീട്ടിവെച്ച സിനിമയാണിത്. അവസാനം ഇന്നലെ റിലീസ് ആയി. ചക്രി ടോലേറ്റി Hush എന്ന സിനിമയുടെ റീമേയ്ക്ക് തമിഴിലും ഹിന്ദിയിലും ചെയ്യുകയുണ്ടായി. പ്രഭുദേവ, തമന്ന എന്നിവർ അഭിനയിച്ച Khamoshi അടുത്തിടെ റിലീസ് ചെയ്യുകയുണ്ടായി. എന്നാൽ മൂലകഥ ഒന്നാണെങ്കിലും Khamoshi യും കൊലയുതിർ കാലവും തമ്മിൽ വ്യത്യാസമുണ്ട്.

ബധിരയും മൂകയുമായ കേന്ദ്ര കഥാപാത്രത്തെ നയൻതാരയും തമന്നയും അഭിനയിച്ചത് കണ്ട പ്രേക്ഷകൻ എന്ന നിലയിൽ തമന്ന വളരെ അണ്ടർറേറ്റഡ് ആക്ട്രസ് ആയി തോന്നി. കാരണം ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നയന്താരയെക്കാൾ പതിന്മടങ്ങു നന്നായി തമന്ന ഇതേ കഥാപാത്രം ചെയ്തിരുന്നു. അതേസമയം നയനതാരയുടെ മോശം അഭിനയമുള്ള സിനിമകളുടെ കൂട്ടത്തിലേക്ക് ഒന്ന് കൂടി.

🔥The Good – രണ്ടു മണിക്കൂറിൽ താഴെയുള്ള ദൈർഘ്യം വളരെ നന്നായിരുന്നു. ക്ഷമ പരീക്ഷിക്കാതെ പെട്ടെന്ന് സിനിമ തീർത്തതിനു വളരെ നന്ദി.

🔥The Bad – കൃത്രമത്വം നിറഞ്ഞ അഭിനയം ആണ് നയൻതാര, ഭൂമിക, പ്രതാപ് പോത്തൻ തുടങ്ങി ഏവരും കാഴ്ച വെച്ചത്. അതിൽ ക്ലൈമാക്സിലെ നയൻതാരയുടെ പ്രകടനം ഒക്കെ കണ്ടാൽ എഴുന്നേറ്റു ഓടാൻ തോന്നും. ഭൂമികയുടെ റോൾ ആദ്യത്തെ ഫ്രെയിമിൽ കാണുമ്പോൾ തന്നെ സിനിമയുടെ ഒഴുക്ക് എവിടേക്കാണ് എന്ന് മനസ്സിലാകും. 80% സമയവും ഡയലോഗുകൾ ഒന്നും ഇല്ലാതെ പോകുന്ന ഈ സിനിമ നല്ലൊരു ഉറക്കഗുളിക ആണെന്ന് പറയാം. ഇടയ്ക്കിടെ വരുന്ന വലിയ ശബ്ദങ്ങൾ ഇല്ലെങ്കിൽ ആർക്കും സുഖമായി ഉറങ്ങാം.

ഒരു ഹൊറർ/ഈരീ അറ്റ്മോസ്ഫിയർ ഉണ്ടാക്കാൻ സംവിധായകൻ പരാജയപ്പെട്ടു എന്ന് തന്നെ പറയാം. കൂടാതെ എളുപ്പം ഊഹിക്കാവുന്ന സസ്‌പെൻസും ബോറൻ അഭിനയവും കൂടെ ആകുമ്പോൾ ഈ വർഷത്തെ മോശം സിനിമകളിൽ ഒന്നാകുന്നു ഈ ചിത്രം.

🔥Engaging Factor – രണ്ടു മണിക്കൂറിൽ താഴെയുള്ള സിനിമ ആയിട്ടും രണ്ടു യുഗം പോലെയാണ് അനുഭവപ്പെട്ടത്. ഒന്ന് തീർന്നുകിട്ടണേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച സിനിമ.

🔥Last Word – Khamoshi അത്ര നല്ല അനുഭവം ആയിരുന്നില്ല. എന്നാൽ ഈ സിനിമ വെച്ചു താരതമ്യം ചെയ്യുമ്പോൾ തമന്നയ്ക്ക് അടുത്ത വർഷത്തെ നാഷണൽ അവാർഡ് ലഭിക്കുമെന്ന് തോന്നുന്നു. ഒരു സീനിൽ രാജ്യസ്നേഹം കൂടി ഉണ്ടായിരുന്നു എന്നാണ് ഓർമ്മ.

🔥Verdict – Avoidable