അരുൾനിധി ബ്രാൻഡ് ത്രില്ലർ ഒരെണ്ണം കൂടി. തകരാർ എന്നൊരു സിനിമയിലൂടെ ആണെന്ന് തോന്നുന്നു അരുൾനിധി ത്രില്ലറുകൾ തിരഞ്ഞെടുക്കാൻ തുടങ്ങിയത്.വളരെ നല്ലൊരു ക്ലൈമാക്സ് ട്വിസ്റ്റ്‌ ഉള്ള തകരാർ അത്ര വലിയ വിജയം നേടിയില്ല എങ്കിലും പിന്നീടുള്ള നല്ല സ്ക്രിപ്റ്റുകൾ അരുൾനിധി എന്നൊരു ബ്രാൻഡ് തന്നെ ഉണ്ടാക്കി. അരുൾനിധി സിനിമകൾ തിരക്കഥയ്ക്ക് പ്രാധാന്യമുള്ള നല്ല സിനിമകൾ ആണെന്നുള്ള വിശ്വാസം പ്രേക്ഷകർക്കുണ്ടായി. അത്തരത്തിൽ ഒരു സിനിമയാണ് K 13.

ഉറക്കം ഉണരുമ്പോൾ ഒരു ഫ്‌ളാറ്റിൽ തന്നെ കെട്ടിയിട്ട നിലയിൽ സ്വയം കണ്ടെത്തുകയാണ് നായകൻ. കൂടെ ഒരു പെണ്ണിന്റെ ശവശരീരവും. ആത്മഹത്യ ആയാലും കൊലപാതകം ആയാലും തന്റെ പേരിൽ ആകുമെന്ന ഭയത്തിൽ നായകൻ അവിടെ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നു. രക്ഷപെടാനുള്ള മാർഗങ്ങളും മരണത്തിന്റെ കാരണവും ആണ് സിനിമ ഒന്നര മണിക്കൂറിൽ നമ്മളോട് പറയുന്നത്.

ഇരവ്ക്ക് ആയിരം കണ്കൾ എന്ന സിനിമയ്ക്ക് കാണുന്ന പ്രേക്ഷകർ ഓരോരുത്തർക്കും ഓരോ അഭിപ്രായം തോന്നുന്ന വിധത്തിൽ ഒരു ഓപ്പൺ എഡിൻഡിങ് നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചകളും അതുമൂലമുണ്ടായി. അതുകണ്ടു തന്റെ സിനിമയും ഇതുപോലെ ചർച്ച ചെയ്യപ്പെടണം എന്നാഗ്രഹിച്ച ഒരു സംവിധായകൻ വ്യക്തമായ ഒരു ഉത്തരം നൽകാതെയാണ് സിനിമ അവസാനിപ്പിക്കുന്നത്. കൃത്യമായി പറഞ്ഞാൽ മനഃപൂർവം പ്രേക്ഷകനെ കൺഫ്യുഷൻ ആക്കാൻ ശ്രമിക്കുന്നുണ്ട് എന്നർത്ഥം.

അവസാനത്തെ 10 മിനുട്ടിൽ വരുന്ന ബിഗ് റിവീൽ മാത്രം മനസ്സിരുത്തി ഓരോ സീനുകളും മാറ്റി ആലോചിച്ചു ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിൽ പോലും ഒരുപാട് ലോജിക് ഓട്ടകൾ എനിക്ക് കണ്ടെത്താനായി. അതിനെല്ലാം ഉത്തരം നൽകാൻ ശ്രമിച്ചാൽ അസ്സലായി തേയും എന്നു സംവിധായകന് അറിയാം. എന്നിരുന്നാലും പ്രേക്ഷകന്റെ കിളി പാറിക്കണം എന്നുള്ള വാശിയിൽ ഒരു ക്ലൈമാക്സ് നൽകുകയാണ്.

സിനിമയിലെ ചില മോണോലോഗുകൾ അവസാനത്തെ ബിഗ് ട്വിസ്റ്റിനെ ന്യായീകരിക്കാൻ പറയുന്നുണ്ടെങ്കിലും ശ്രദ്ധ ശ്രീനാഥിന്റെ ആണെന്ന രീതിയിൽ പറയുന്ന ബാക്സ്റ്റോറി അടക്കം പലതിനും ഡെപ്ത് ഇല്ലാത്തതിനാൽ വെള്ളത്തിൽ വരച്ച വരയായി മാറുന്നു. ഒന്നര മണിക്കൂർ മാത്രം ഉണ്ടായിട്ടും രണ്ടര മണിക്കൂർ നീളം തോന്നിപ്പിക്കും വിധം ഡ്രാഗിങ് ആണ് സിനിമ.അവസാനത്തെ 15 മിനുട്ട് മാത്രമാണ് ഇഷ്ടമായതും.

മൊത്തത്തിൽ ഒരു നല്ല അറ്റംപ്റ്റ് ആകേണ്ടി ഇരുന്ന സിനിമയേ അനാവശ്യമായി കോംപ്ലികേറ്റ് ആക്കിയതായി അനുഭവപ്പെട്ടു. ഡീകോഡ് ചെയ്യുമ്പോൾ ക്ലാരിറ്റി ഉണ്ടാകുന്നതാണ് നല്ല വർക്കുകൾ. സൂര്യയുടെ പോലെ മണ്ടൻ ഫാൻസ്‌ അരുൾനിധിയ്ക്ക് ഇല്ലാതിരുന്നത് നന്നായി. ഇല്ലെങ്കിൽ NGK പോലെ ഒരെണ്ണം ഫാനരന്മാർ വാഴ്ത്തി പാടിയേനെ!

Click To Get The Film On Telegram