Bong Joon Ho യുടെ Parasite ന്റെ പോസ്റ്റർ തന്നെ നല്ല ക്രിയേറ്റീവ് ആയ ഒന്നാണ്. സിനിമയുടെ പേരും തീമും തമ്മിലുള്ള ബന്ധത്തെ പറ്റി മാത്രം ഒരുപാട് ചിന്തിക്കാനുണ്ട്. സമൂഹത്തിലെ തരംതിരിവുകളെ പറ്റി സർകാസ്റ്റിക് ആയും Thought Provoking ആയും Joon Ho പറയുന്നുണ്ട്.

Parasite എന്ന വാക്ക് കേൾക്കുമ്പോൾ സിനിമയിലെ Ki Taek ന്റെ ഫാമിലിയുടെ ലൈഫ് സ്റ്റൈൽ സ്നാച്ചിങ്നെ പറ്റി നമുക്ക് ചിന്തിക്കാം. ഒരു സെമി ബേസ്‌മെന്റ് അപ്പാർട്മെന്റിൽ താമസിക്കുന്ന ആ കുടുംബത്തിനു സ്ഥിരമായ ഒരു വരുമാനമില്ല. തുടക്കത്തിൽ അടുത്തുള്ള റെസ്റ്റോറന്റുകളുടെ ഫ്രീ വൈഫൈ ഉപയോഗിക്കുന്ന (സ്ഥിരമായി മോഷ്ടിച്ചിരുന്ന വൈഫൈ പാസ്‌വേഡ് മാറിയത് മൂലം) അവരുടെ താമസസ്ഥലത്തിന് മുന്നിൽ മൂത്രമൊഴിക്കാൻ വരുന്ന ഒരു മദ്യപാനിയെ കാണാം. സ്റ്റെയറുകൾ ഇറങ്ങി താഴേക്ക് ഇറങ്ങി ജീവിതം നയിക്കുന്ന അവരുടെ മുന്നിലേക്ക് Park ന്റെ ഫാമിലി കടന്നു വരുമ്പോൾ ആണ് നാലുപേരും കയറ്റം കയറുന്നത് കാണിക്കുന്നത്. അവരുടെ ലൈഫ് സ്റ്റൈലിൽ വരുന്ന മാറ്റങ്ങളുടെ സിമ്പോളിസം അവിടെ തുടങ്ങുന്നു.

Where You Belong എന്നത് ഒരു ഫാക്റ്റ് തന്നെയാണ്. വീട്ടിൽ ഉടമസ്ഥർ ഇല്ലാത്തപ്പോൾ Ki Taek ഫാമിലി ആ വീടിന്റെ ആർഭാടവും മറ്റും ആസ്വദിക്കുന്നു,മദ്യപിച്ചു ഈ വീട് നമ്മുടെ സ്വന്തം ആണെങ്കിൽ എന്നൊക്കെ കിനാവ് കാണുന്ന അവരുടെ മുന്നിൽ ഉടമസ്ഥർ എത്തുന്നു എന്നറിയുമ്പോൾ നെട്ടോട്ടവും, സബ് വേ ലൂടെ പോകുമ്പോൾ മാത്രം അനുഭവപ്പെടുന്ന നാറ്റം അവരുടെ ദേഹത്ത് ഉണ്ടെന്നത് കേൾക്കേണ്ടി വരുമ്പോൾ ഉള്ള മാനസിക ബുദ്ധിമുട്ടും, തുടർന്ന് ആ രാത്രിയിൽ അതേ ഇറക്കം ഇറങ്ങി വെള്ളപ്പൊക്കത്തിൽ മുങ്ങിയ തങ്ങളുടെ വാസസ്ഥലവും എന്തൊരു കൃത്യമായ ഡീറ്റൈലിംഗ് ആണ്.

ഇന്നലത്തെ മഴ മൂലം മലിനീകരണം കുറഞ്ഞു, നല്ല തെളിഞ്ഞ ആകാശം എന്ന് Yeon Kyo അഭിപ്രായപ്പെടുമ്പോൾ അതേ മഴ മൂലം സ്വന്തം വീട് നഷ്ടപ്പെട്ടു ഒരു ജിംനേഷ്യത്തിൽ ഉറങ്ങിയ തലേ ദിവസമാണ് അയാൾ ഓർക്കുന്നത്. എന്നാൽ കടക്കാരെ പേടിച്ചു ബേസ്മെന്റിൽ താമസിക്കുന്ന Moon Gwang ദമ്പതികളെ കാണുമ്പോൾ ഇതുപോലുള്ള സ്ഥലത്തു എങ്ങനെ ജീവിക്കുന്നു എന്ന് ഒരുവേള Ki Tiek ഉരുവിടുന്നുണ്ട്. ഏതു സ്റ്റേജിൽ ആണെങ്കിലും തങ്ങളേക്കാൾ ഒരുപടി താഴ്ന്ന ജീവിതനിലവാരത്തിൽ ജീവിക്കുന്നവരെ കാണുമ്പോൾ, മനസ്സിൽ ഉടലെടുക്കുന്ന വികാരം എന്തായിരിക്കാം? സെമി ബേസ്മെന്റിൽ താമസിക്കുന്ന ഒരാൾക്ക് ബേസ്മെന്റിൽ താമസിക്കുന്ന ഒരുവനോട് എന്തായിരിക്കും തോന്നിയിട്ടുണ്ടാവുക?

Park ന്റെ ഫാമിലിയെ നമ്മൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ വിധം വളരെ നന്നായിരുന്നു. ആരെയും വിശ്വസിക്കുന്ന, തന്റെ ലൈൻ ക്രോസ് ചെയ്യരുത് എന്നു മാത്രം നിബന്ധനയുള്ള Mr.Park, ഹെലികോപ്റ്റർ പാരന്റിങ് ശീലമാക്കിയ, ആർക്കും എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന Yeon Kyo, നിഷ്കളങ്കരായ രണ്ടു കുട്ടികൾ എന്നിവർ അടങ്ങിയ Park Family യുടെ വിധി മാറ്റി എഴുതാൻ വന്ന നെഗറ്റീവ് കഥാപാത്രങ്ങളായാണ് Ki Tiek ഫാമിലി നമ്മുടെ മുന്നിൽ എത്തുന്നത്. പക്ഷെ സിനിമ അവരുടെ POV യിലൂടെയാണ്. അതിനാൽ തന്നെയാണ് സിനിമ ഒരു ഗംഭീര അനുഭവം ആകുന്നതും.

സിനിമയിൽ ഒരുപാട് വൗ ഫാക്റ്ററുകളുണ്ട്. ഒരു രംഗം എന്ന നിലയിൽ വന്നുപോവുകയും പിന്നീട് അതേപ്പറ്റി ആലോചിക്കുമ്പോൾ ഒരുപാട് ആശയങ്ങൾ മനസ്സിൽ വരുന്നതുമായ സീനുകൾ. ഒരു വലിയ കല്ല് സമ്മാനമായി കൊടുക്കുന്ന സീൻ മുതൽ, ആ കല്ല് സിനിമയുടെ ഇതെല്ലാം മർമപ്രധാനമായ രംഗങ്ങളിൽ വരുന്നു എന്നതും ശ്രദ്ധേയമാണ്. ബേസ്മെന്റ്റ് മുഴുവൻ അഴുക്കിൽ കുളിച്ചു തങ്ങളുടെ വാസസ്ഥലം നശിച്ചു എന്നറിഞ്ഞിട്ടും ടോയ്ലറ്റ് സീറ്റിൽ ഇരുന്നു സിഗരറ്റ് വലിക്കുന്ന Ki Jung മറ്റൊരു ആകർഷണം.

ഒരു ഞെട്ടൽ നൽകി തുടങ്ങുന്ന നീണ്ട ക്ലൈമാക്സിൽ സമൂഹത്തിലെ വേർതിരിവുകൾ മാത്രമായല്ല പറഞ്ഞു നിർത്തുന്നത്. മകൻ തന്റെ അച്ഛന്റെ വിധിയിൽ ആകുലപ്പെടുന്നതും അതിനുള്ള പോംവഴിയായി കണ്ടെത്തുന്ന ഉന്നതിയിലേക്കുള്ള പടവുകളും ഒരു മിഥ്യ മാത്രമായി അവസാനിക്കുമോ എന്നതാണ് നമുക്കായി വിട്ടു തരുന്നത്.

തീർച്ചയായും വളരെ നല്ലൊരു അനുഭവം ആകുന്നു ഈ സിനിമ. നാളുകൾക്ക് ശേഷമാണ് ഒരു കൊറിയൻ സിനിമ കാണുന്നത്. അതൊരു ഗംഭീരതുടക്കമായി അനുഭവപ്പെട്ടു. കാണാത്തവർ കാണുക.

Click To Get The Film On Telegram