സിനിമ കഴിഞ്ഞയുടൻ നെറ്റിൽ തപ്പിയത് എന്താണ് മുക്കോണ വിധി,തൊടർബിയൽ എന്നതൊക്കെ ആണ്. പ്രോപ്പർ ആയ ഇംഗ്ലീഷ് വാക്കുകൾ ഇല്ലാത്തതിനാലാണോ എന്തോ ഇന്നേ വരെ ഇതിനുള്ള ഉത്തരം ഒന്നും കിട്ടിയില്ല. Triangle Effect എന്നൊക്കെ തപ്പി വേറേ എവിടെയോ എത്തിയത് മിച്ചം. ഒരു സിനിമയിലെ കൺസപ്റ്റ് കണ്ട അത്രമേൽ ഇമ്പ്രെസ്സ് ആയി നെറ്റിലൊക്കെ തപ്പി നടക്കുന്നു എന്നാൽ അത് സിനിമയുടെ വിജയമല്ലേ, അവിടെയാണ് ജീവി ഒരു നല്ല ത്രില്ലർ സിനിമയായി മാറുന്നത്.

നായകനും കൂട്ടുകാരനും കൂടി അടുത്തുള്ള വീട്ടിലെ ആഭരണങ്ങൾ കൊള്ളയടിക്കാൻ പ്ലാൻ ചെയ്യുന്നു. ഒരു കളവ് നടന്നാൽ പോലീസ് എങ്ങനെ അന്വേഷണം നടത്തും എന്ന് മുൻകൂട്ടി കണ്ടു കാര്യങ്ങൾ നീക്കുന്ന സമർത്ഥനായ നായകനു നേരിടേണ്ടി വരുന്ന അവസ്ഥകളാണ് ജീവി പറയുന്നത്.

വളരെ ബ്രില്യൻറ്റ് ആയ ഒരു സ്ക്രിപ്റ്റ് ആയി അനുഭവപ്പെട്ടു ഈ സിനിമ. സിനിമ കാണുന്ന പ്രേക്ഷകന്റെ ബുദ്ധിയെ ചെറുതായി കാണാതെ കാര്യങ്ങൾ എല്ലാം പെർഫെക്റ്റ് ആയി നീക്കിയ ഒരു നല്ല ത്രില്ലർ. സിനിമയുടെ രണ്ടാം പകുതിയിൽ തൊടർബിയൽ, മുക്കോണ വിധി എന്നിങ്ങനെ രണ്ടു കാര്യങ്ങളെ പറ്റി പറയുന്നുണ്ട്. ഒരാളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ അതേപടി മറ്റൊരാളുടെ ജീവിതത്തിലും നടക്കുന്ന ഈ തിയറി പുതിയൊരു അനുഭവമായി തോന്നി.

സിനിമ കാണുന്ന പ്രേക്ഷകന് തോന്നുന്ന സംശയങ്ങൾ എല്ലാം കരുണാകരൻ മൂലം ചോദിച്ചു അതിനെല്ലാം കൃത്യമായി മറുപടി നൽകുന്ന സിനിമ തൃപ്തികരമായ ഒരു ക്ലൈമാക്‌സും നൽകിയാണ് അവസാനിക്കുന്നത്.

ഈ വർഷം തടം, കൊലൈകാരൻ എന്നിവയ്ക്ക് ശേഷം വളരെ എൻഗേജിങ് ആയി തോന്നിയ മറ്റൊരു തമിഴ് ത്രില്ലർ.

Click To Get The Film From Telegram