One Of The Best Thrillers In Recent Time…

ഒരുപാട് ത്രില്ലർ സിനിമകൾ ഇറങ്ങിയ വർഷമാണ് 2019.ഇനിയും ത്രില്ലറുകൾ ലൈൻ അപ് ആയി നിൽക്കുന്നുണ്ട്. തെലുങ്കിൽ നിന്നും പുറത്തിറങ്ങിയ ഏജന്റ് സായ് ശ്രീനിവാസ ആത്രേയ എന്ന സിനിമയേ മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് കോമഡി കലർന്ന, എന്നാൽ വളരെ സീരിയസ് ആയ ഒരു നേറ്റീവ് തീം കൈകാര്യം ചെയ്യുന്നതിലാണ്.

ഒരു ത്രില്ലർ ഒരുക്കുമ്പോൾ അതിന്റെ തീം, അതായത് ആ സിനിമ കൈകാര്യം ചെയ്യുന്ന ക്രൈം എന്താണോ,അതിലുള്ള വ്യത്യസ്തത ഒരു വൗ ഫാക്ടർ ആണ്. ഈ സിനിമ ആ ഒരു കാര്യത്തിൽ വിജയിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ നടന്ന ഒരു സംഭവം കുറച്ചു ഭാവനയൊക്കെ കലർത്തി പറഞ്ഞപ്പോൾ രണ്ടര മണിക്കൂറിൽ ഒട്ടും ബോറടിക്കാത്ത, ചിരിപ്പിക്കുന്ന, ഇടയ്ക്ക് ആകാംക്ഷ ഉണർത്തുന്ന, ത്രില്ലടിപ്പിക്കുന്ന, അവസാനം നല്ലൊരു സസ്പെൻസിൽ അവസാനിക്കുന്ന സിനിമയാണ് നമുക്ക് ലഭിക്കുന്നത്.

ഇംഗ്ലീഷ് സിനിമകളിലേ ഡിറ്റക്ടീവുകളെ അനുകരിച്ചു നടക്കുന്ന ഒരുവനാണ് നായകൻ എന്ന തോന്നൽ ആദ്യത്തെ പത്തു മിനിറ്റിൽ വന്നാലും തുടർന്നുള്ള സീനുകളിൽ നായകന്റെ ബുദ്ധിസാമർഥ്യം നമുക്ക് മനസ്സിലാകുന്നുണ്ട്. ഒരു പോയിന്റിൽ വളരെ ബുദ്ധിയുള്ള മറ്റൊരു പ്രതിയോഗിയെ,അതും ആരാണെന്ന് അറിയാത്ത ഒരു പ്രതിയോഗിയെ നേരിടേണ്ടി വരുമ്പോൾ, നായകനു മേലെ കൊലക്കുറ്റം തന്നെ വന്നുചേരുന്നു. അതിൽ നിന്നും രക്ഷപ്പെടാനും ഈ രഹസ്യത്തിന്റെ ചുരുൾ അഴിക്കാനുമുള്ള യാത്രയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

സിനിമയുടെ കോമിക് അറ്റ്മോസ്ഫിയർ മാറി ഇടവേളയോട് കൂടി സീരിയസ് ആകുമ്പോൾ, കൈകാര്യം ചെയ്ത വിഷയം..അതായത് ഈ സിനിമയിലെ ക്രൈം പുതുമയുള്ളതായി അനുഭവപ്പെട്ടു. പിന്നെ ആത്രേയ പോലെയുള്ള ഒരു കഥാപാത്രവും അയാളുടെ മാനറിസവും ഡയലോഗ് മോഡുലേഷനും എല്ലാം കൂടി ആയപ്പോൾ രണ്ടും മൂന്നും ഭാഗങ്ങളായി ഈ സിനിമ ഇനിയും ഇറങ്ങിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

ഡാർക് ആയ ത്രില്ലറുകൾ ഒരുപാട് ഉണ്ട്,എന്നാൽ ഇതുപോലെ കോമഡി കലർന്ന എന്നാൽ ഗൗരവമുള്ള വിഷയം കൈകാര്യം ചെയ്യുന്ന എനിക്ക് പ്രിയപ്പെട്ടതാണ്.കൊറിയൻ സിനിമ സീരീസ് ആയ ഡിറ്റക്ടീവ് കേ പോലുള്ള സിനിമകൾ നമ്മുടെ നാട്ടിലെ വിഷയങ്ങൾ കൈകാര്യം ചെയ്തു വരണം എന്ന് മുൻപ് ആഗ്രഹിച്ചിരുന്നു.അതിനുള്ള മറുപടിയായി കാണുന്നു ഈ സിനിമ.

വളരെ ഇഷ്ടപ്പെട്ട കിടിലൻ എന്ന് തന്നെ പറയാവുന്ന സിനിമ. കാണാത്തവർ എത്രയും വേഗം കാണുക.

Click To Get The Film From Telegram