Movie with a TWIST ENDING

Movie – 404 Error Not Found (2011)
Genre – Psychological Thriller
Language – Hindi

സൈക്കോളജിക്കൽ ത്രില്ലറുകൾ എന്ന് പറയുമ്പോൾ കഥയ്ക്ക് പല ലയറുകൾ ഉണ്ടാകും. ചില സിനിമകൾ പ്രേക്ഷകന് വിട്ടുകൊടുക്കുന്ന രീതിയുമുണ്ട്. ഇവിടെ നമുക്ക് പല രീതിയിൽ കഥയ്ക്ക് ഒരു അവസാനം കൊടുക്കാനാകും എന്നതാണ് ഗുണം. എങ്ങനെ ചിന്തിച്ചാലും ഒരു ഉത്തരം കിട്ടും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അത് കഥയുമായി സിങ്ക് ആവുകയും ചെയ്യും. അത്തരത്തിൽ കണ്ട ഒരു ബോളിവുഡ് സിനിമയാണ് 404 Error Not Found.

ഒരു മെഡിക്കൽ കോളേജിന്റെ പശ്ചാത്തലത്തിൽ ആണ് കഥ നടക്കുന്നത്. സീനിയർ വിദ്യാർത്ഥികൾ സ്ഥിരമായി ജൂനിയർ കുട്ടികളെ റാഗ് ചെയ്യുന്ന ഒരു കോളേജ്. അവിടേയ്ക്ക് സ്മാർട്ട് ആയ ഹൈപ്പർ ആക്റ്റീവ് ആയ ഒരു ജൂനിയർ എത്തുന്നു. അഭിമന്യു. സീനിയേഴ്‌സുമായി ഒരു ഉരസൽ ഉണ്ടായ ശേഷം അഭിമന്യു വർഷങ്ങളായി അടച്ചു കിടന്ന ഒരു റൂമിലേക്ക്‌ താമസം മാറുന്നു.

ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഹോണ്ടഡ് ആണെന്ന വിശ്വാസത്തിൽ അടഞ്ഞു കിടക്കുന്ന ആ റൂമിലേക്ക്‌ അഭിമന്യു താമസം മാറിയത് പ്രൊഫസർ അനിരുദ്ധിന് വളരെയധികം മതിപ്പ് ഉണ്ടാക്കുന്നു. എല്ലാത്തിനും സയന്റിഫിക് റീസൺ ഉണ്ടെന്ന ചിന്താഗതിക്കാരനായ അനിരുദ്ധ് ഈ ഭൂതപ്രേതങ്ങളിൽ തീരെ വിശ്വസിക്കുന്നില്ല. പക്ഷെ അഭിമന്യുവിന്റെ ദിനങ്ങൾ ഒരേ രീതിയിൽ ആയിരുന്നില്ല പൊയ്ക്കൊണ്ടിരുന്നത്…

രണ്ടു മണിക്കൂറിൽ താഴെയുള്ള ഈ സിനിമ കാണുന്ന പ്രേക്ഷകന്റെ തലച്ചോറിനെയും പണിയെടുപ്പിക്കുന്ന ഒന്നാണ്. സിനിമ മുന്നോട്ടു വെയ്ക്കുന്നത് സയൻസ് ആണോ അതോ അന്ധവിശ്വാസങ്ങളാണോ എന്ന് കാണുന്ന പ്രേക്ഷകന്റെ യുക്തിക്കനുസരിച്ചു മാറിമറിയാം.

സിനിമ വളരെ സമയമെടുത്താണ് കഥ പറയുന്നത്. നമ്മൾ അനാവശ്യം എന്ന് തോന്നുന്ന പല സീനുകൾക്കും പിന്നീട് പ്രാധാന്യം കൈവരുന്നു. അതുപോലെ പതിഞ്ഞ താളത്തിൽ ഒരു മിസ്റ്ററി ബ്രേക്ക്‌ ചെയ്യുന്ന ഈ കഥയിൽ ഒരുപാട് കഥാപാത്രങ്ങളും വന്നു പോകുന്നില്ല. ട്വിസ്റ്റ്‌ എൻഡിങ് ആയ ക്ലൈമാക്സിനു ശേഷം എല്ലാം ചോദ്യങ്ങൾക്കും സ്വയം ഉത്തരം കണ്ടെത്താനും കഴിയും എന്നതും ഒരു മേന്മയാണ്. അനാവശ്യമായി കൺഫ്യൂസ്ഡ് ആക്കുന്നില്ല. നല്ലൊരു സൈക്കോളജിക്കൽ ത്രില്ലർ!

Click To Watch Online

For Telegram – t.me/sidyzworld