കൊറിയൻ ത്രില്ലറുകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് സീരിയൽ കില്ലേഴ്സ്. സീരിയൽ കില്ലർമാരുടെ കഥ പറഞ്ഞ ഒരുപാട് സിനിമകളുണ്ട്. ഇവിടെ ഈ സിനിമയിലും സീരിയൽ കില്ലർ ഒരു വലിയ ഘടകമാണ്. കൂടെ ഒരു ഗാംഗ്സ്റ്ററും പോലീസുകാരനും.

സാധാരണ സീരിയൽ കില്ലർമാർ സ്ത്രീകളെയും ദുർബലരായ ആളുകളെയും തിരഞ്ഞെടുത്തു കൊല്ലുന്ന രീതി പിന്തുടരുമ്പോൾ ഇവിടെ പ്രത്യേകിച്ച് കാറ്റഗറി ഒന്നും ഇല്ലാത്ത, ഒരു രസത്തിനു ആരെയും കൊല്ലുന്ന ആ കൊലയാളി ഒരു രാത്രിയിൽ കൊല്ലാൻ ശ്രമിക്കുന്നത് ഗാംഗ്സ്റ്ററെയാണ്. ഇരുവർക്കും പരിക്കേറ്റ രീതിയിൽ ആ ശ്രമം അവസാനിക്കുന്നു.

ഒരു വലിയ ഡോണിനെ ഒരു അപരിചിതൻ അപകടപ്പെടുത്താൻ ശ്രമിച്ചു എന്നുള്ളത് അയാളിൽ ഒരു ഈഗോ ഉണ്ടാക്കുന്നു. കൊലയാളിയെ പിടിക്കാൻ പറ്റാത്ത ഈഗോ പോലീസുകാരനിലും, അങ്ങനെ അവർ ഇരുവരും ഒരു ടീം ആകുകയാണ്. കൊലയാളിയെ പിടിക്കാനായി..ആദ്യം ആർ കണ്ടെത്തുന്നുവോ,അയാളുടെ ഇഷ്ടം പോലെ ചെയ്യാം എന്ന കണ്ടീഷനിൽ…

പറയാൻ വലിയ പുതുമ ഒന്നും അവകാശപ്പെടാൻ ഇല്ല എങ്കിലും ഒന്നേമുക്കാൽ മണിക്കൂർ ബോറടിക്കാതെ കണ്ടിരിക്കാവുന്ന സിനിമയാണിത്. ആക്ഷൻ സീനുകൾ നന്നായിരുന്നു. ക്ലൈമാക്സ് വളരെ നന്നായി ഇഷ്ടപ്പെട്ടു. ഒരു മാസ്സ് ഫീൽ ഉണ്ടാക്കാൻ അതിനു കഴിഞ്ഞിട്ടുണ്ട്. മൊത്തത്തിൽ സമയനഷ്ടം തോന്നാത്ത ഒരു ആക്ഷൻ ത്രില്ലർ.

Click To Get This Movie From Telegram