DC Animated Original Movies #34

DC Animated Universe #12

Death Of Superman ന്റെ തുടർച്ച ആയിട്ടാണ് ഈ സിനിമയുടെ കഥ തുടങ്ങുന്നത്. സൂപ്പർമാന്റെ മരണശേഷം ആ ലെഗസി തുടരാനായി ലക്സ് ലൂഥർ ഒരു സൂപ്പർ ബോയ് യെ സൃഷ്ടിക്കുന്നു. പക്ഷെ സ്റ്റീൽ, ഇറാഡിക്കേറ്റർ, സൈബോർഗ് സൂപ്പർമാൻ എന്നിവരും കഥയിൽ വന്നു ചേരുന്നു. യഥാർത്ഥ സൂപ്പർമാൻ പുനർജനിച്ചത് ആണെന്ന ജനങ്ങളുടെ വിശ്വാസവും മറ്റും ഒരു വശത്തു നിൽക്കെ ഈ സൂപ്പർ പവർ ഉള്ളവരിൽ ആരാണ് നല്ലവർ, ആരാണ് വില്ലൻ എന്നറിയാതെ ലൂയിസ് കുഴയുന്നു.

സൂപ്പർമാൻ തിരിച്ചു വരുമോ എന്നുള്ള ചോദ്യത്തിനേക്കാൾ Hank Henshaw യുടെയും ഇറാഡിക്കേറ്ററുടെയും കഥാപാത്രത്തിന്റെ ഡെപ്ത്ത് ആണ് കൂടുതൽ ഇന്ററസ്റ്റിംഗ് ആയി തോന്നിയത്. തീപാറുന്ന ഒരു പോരാട്ടമൊക്കെ പ്രതീക്ഷിച്ചാൽ കുറച്ചു നിരാശ തോന്നും. പക്ഷെ മോശമല്ല.

മൊത്തത്തിൽ വലിയ കോൺഫ്ലിക്റ്റ് ഒന്നും ഇല്ലെങ്കിലും ഒന്നര മണിക്കൂർ ചുമ്മാ കണ്ടിരിക്കാവുന്ന ഒരു സിനിമയായി മാറുന്നുണ്ട് ഈ ചിത്രം.

Click To Get Telegram File