Movie With A Twist Ending…

Movie – Jessie (2019)
Genre – Horror, Mystery
Language – Telugu

ട്വിസ്റ്റും ഹൊററും നല്ല കോമ്പിനേഷൻ ആണ്.പഴയ പോലെ പ്രേക്ഷകനെ പേടിപ്പിക്കാൻ പറ്റില്ല എന്നറിഞ്ഞത് മുതൽ ആണോ എന്തോ, കുറേ നാളുകളായി ഹൊറർ സിനിമകളിൽ നിറയെ സസ്പെൻസ് കലർന്ന ട്വിസ്റ്റുകൾ ആണ്. ഹൊറർ എന്ന വിഭാഗത്തിലെ ക്ലിഷേ സീനുകൾ എല്ലാം നല്ല ഒരു സസ്പെൻസ് കിട്ടിയാൽ ആരായാലും മറക്കും.അതിനാൽ ഇത് നല്ലൊരു മൂവ് ആണ്. അത്തരത്തിൽ ഒരു സിനിമയാണ് ജെസ്സി.

4 Ghost Hunters പതിവുപോലെ കാടിന് നടുവിലുള്ള ഒറ്റപ്പെട്ട ഒരു ഹോണ്ടഡ് ബംഗ്ളാവിലേക്ക് വരികയാണ്. അവിടെയുള്ള സൂപ്പർ നാച്ചുറൽ പവറിനെ പറ്റി അറിയണം. അവരുടെ മുന്നിലേക്ക് രണ്ടു സഹോദരിമാരുടെ കഥ അനാവരണം ചെയ്യപ്പെടുകയാണ് ഏമി, ജെസ്സി എന്നീ സഹോദരിമാരുടെ ഇടയിലുള്ള രഹസ്യമാണ് ഈ സിനിമ പറയുന്നത്.

തെലുങ്കിൽ വളരെ കുറഞ്ഞ ബജറ്റിൽ ഒരുക്കിയ ഒരു സിനിമയാണ് ജെസ്സി. ബജറ്റ് പരിമിതികൾ എല്ലാ ഡിപ്പാർട്മെന്റിലും കാണാം. ആ കുറവുകൾ മോശം ഡയലോഗുകൾ കൊണ്ടും ഓവർ ആക്റ്റിംഗും കൊണ്ട് പരിഹരിക്കുന്ന വ്യത്യസ്ത സിനിമയായും തോന്നാം. അതിനാൽ തന്നെ ഒന്നേമുക്കാൽ മണിക്കൂർ മാത്രം നീളമുള്ള ആയിട്ടും ഒരു വിരസത അനുഭവപ്പെടുന്നുണ്ട്.

പക്ഷെ അവസാനത്തെ 20 മിനുട്ട് കൊള്ളാമായിരുന്നു. അവർ ഉദ്ദേശിച്ച ഐഡിയ ഒക്കെ നല്ലതായിരുന്നു. പക്ഷെ എക്സിക്യൂട്ട് ചെയ്തപ്പോൾ ഒരുപാട് ക്ലൂ ഇട്ടു തന്നു. അതിനാൽ സസ്പെൻസ് ഊഹിക്കാവുന്ന വിധം ആയിപോയി. പക്ഷെ ഒന്നിൽകൂടുതൽ ട്വിസ്റ്റുകൾ നിറഞ്ഞ കഥ ആയതിനാൽ നമ്മൾ പ്രതീക്ഷിക്കാത്ത എന്തെങ്കിലും ഒന്ന് വന്നു ചേരും. മൊത്തത്തിൽ ചുമ്മാ കണ്ടിരിക്കാം.

Click For Telegram