പച്ചക്കറി അരിയും പോലെയാണ് ശത്രുക്കളെ അരിഞ്ഞുവീഴ്ത്തുന്നത്. ഒരു അതിശയോക്തിക്ക് പറഞ്ഞതല്ല, സിനിമയിലെ ആക്ഷൻ സീനുകളിലെ ഗ്രാഫിക്സ് വയലൻസും ആക്ഷൻ കൊറിയോഗ്രാഫിയും കാണുമ്പോൾ അതാണ്‌ മനസ്സിൽ വരുന്നത്. രണ്ടു മണിക്കൂർ ഉള്ള സിനിമയിൽ ഏകദേശം ഒന്നര മണിക്കൂറും രക്തച്ചൊരിച്ചിൽ തന്നെ.അതിൽ തന്നെ എത്രയൊക്കെ വയലന്റ് ആയി കാണിക്കാമോ അത്രയും വയലന്റ് ആകുന്നുമുണ്ട്.

Movie – The Night Comes For Us (2018)
Genre – Action
Language – Indonesian

Leon The Professional ന്റെ കഥാഗതി പിന്തുടർന്ന് ഒരുപാട് സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. കൊറിയൻ ആക്ഷൻ സിനിമകളിൽ ആദ്യത്തെ പത്തിൽ എത്തുന്ന The Man From Nowhere വരെയുണ്ട് ആ കൂട്ടത്തിൽ. ഈ സിനിമയുടെ കഥയും ഇതൊക്കെ തന്നെയാണ്. ഗ്യാങ്‌സ്റ്റർ ആയിരുന്ന ഒരുവൻ യാതൊരു പരിചയവും ഇല്ലാത്ത ഒരു കുട്ടിയെ രക്ഷിക്കാനായി ശ്രമിക്കുന്നു, പിന്നീട് അടി ഇടി വെടി!

Raid കണ്ടപ്പോൾ മനസ്സിൽ പതിഞ്ഞ മുഖങ്ങളാണ് Iko Uwais, Joe Taslim എന്നിവർ. ഇൻഡോനേഷ്യൻ മാർഷ്യൽ ആർട്സ് വളരെ നന്നായി പെർഫോം ചെയ്യുന്നവർ. Iko Uwais നെ പോലൊരു താരത്തെ വില്ലനായി കാണാനായി എന്നൊരു ഗുണവും ഈ സിനിമയിലുണ്ടായി. ആക്ഷൻ സീനുകൾ തന്നെയാണ് പ്രധാന ആകർഷണം. മൂന്ന് പെണ്ണുങ്ങൾ ചേർന്നുള്ള ഒരു കിടു ആക്ഷൻ സീൻ ക്ലൈമാക്സിനു മുമ്പ് വരുന്നുണ്ട്. അതിലെ സീനുകൾ മറക്കാൻ പറ്റില്ല.

മൊത്തത്തിൽ വളരെ വയലന്റ് ആയ ഈ ആക്ഷൻ ചിത്രം ഫൈറ്റ് സീനുകൾക്ക് മാത്രമായി കാണം. കഥയോ അഭിനയ മേന്മയോ ഒന്നും തന്നെ പ്രതീക്ഷിക്കണ്ട, രണ്ടു മണിക്കൂർ തീരുന്നത് അറിയില്ല.

Click To Get Telegram