ജയം രവിയുടെ കോമാളിയുടെ ട്രെയിലറിൽ ഏറ്റവും കിടു ആയി തോന്നിയത് രജനികാന്തിനെ നേരിട്ട് ട്രോളിയ വിധമായിരുന്നു. എന്നാൽ ഫാൻസിന്റെ പരാതിയെത്തുടർന്ന് ആ രംഗം പിൻവലിച്ച നിലയിൽ ആയിരുന്നു ഇന്ന് സിനിമ പുറത്തിറങ്ങിയത്. ക്രിയേറ്റീവ് ആയ തോന്നിയ കാര്യങ്ങൾ ട്രെയിലറിൽ മാത്രം ഒതുങ്ങിയ ഒരു സ്ഥിരം ടെംപ്ളേറ്റ് തമിഴ് സിനിമ മാത്രമാണോ കോമാളി എന്നൊരു ചോദ്യം സിനിമ കഴിഞ്ഞയുടൻ തോന്നിയേക്കാം.

⚡️The Good – യോഗിബാബുവിന്റെയും ഷാരയുടെയും കോമഡി സീനുകൾ നന്നയിരുന്നു. പതിവ് ബോഡി ഷെയ്മിങ് കോമഡികൾ മാറ്റി യോഗി ബാബു ഇത്തവണ ആത്മാർത്ഥമായും ചിരിപ്പിക്കുന്നുണ്ട്. രവിയുടെ മിതത്വമാർന്ന അഭിനയവും നന്നായിരുന്നു.

⚡️The Bad – സിനിമയിലൂടെ പ്രേക്ഷകന് ഉപദേശം നൽകുന്ന ഒന്നാണ് ഈ കോമാളിയും. ടെക്‌നോളജിയുടെ വളർച്ചയിൽ പലതും മറക്കുന്ന നമ്മളുടെ കണ്ണു തുറപ്പിക്കുന്ന(? ) ഈ സിനിമയിൽ അവസാനം നായകൻ അതേ ടെക്‌നോളജി തന്നെ ഉപജീവനമാർഗം ആക്കുകയും ചെയ്യുന്നുണ്ട്. നല്ല കാര്യങ്ങൾ കാണിച്ചു എത്ര കഠിനഹൃദയന്റെയും മനസ്സ് മാറ്റാൻ പറ്റുമെന്നുള്ള തൊണ്ണൂറുകളിലെ ക്ലൈമാക്സ് ഇവിടെയും എത്തുന്നുണ്ട്.

സിനിമയിൽ കോൺഫ്ലിക്റ്റ് വരുന്നത് രണ്ടാം പകുതിയിലാണ്. അത് അത്ര വലിയ കാര്യമായി നമുക്ക് ഫീൽ ചെയ്യാത്തത് സിനിമയുടെ മൊത്തത്തിലുള്ള കോമഡി മൂഡിനാലാണ്. മനുഷ്യത്വം എന്ന തീമിൽ ക്ലൈമാക്സ് നൽകി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി എന്ന് കരുതി സിനിമ അവസാനിപ്പിക്കുകയാണ്. പല മതവും വിഭാഗവും ഒക്കെ പരസ്പരം സഹായിക്കുന്നു എന്നത് നല്ല ഏച്ചുകെട്ടൽ തോന്നും പോലെ സ്‌ക്രീനിൽ കാണിച്ചിട്ടുമുണ്ട്.

⚡️Engaging Factor – ചില ഓവർ ദി ടോപ് ഉപദേശവും നന്മയും ഒക്കെ കുറച്ചു മുഷിച്ചിൽ നൽകിയാലും രണ്ടര മണിക്കൂർ കാര്യമായി ബോറടിപ്പിക്കുന്നില്ല ഈ കോമാളി.

⚡️Last Word – തമിഴ് ഫാമിലി ഓഡിയന്സിന് വർക്ഔട്ട് ആകുന്ന ചില ഫോർമുലയുണ്ട്, വിശ്വാസവും കടയ്ക്കുട്ടി സിങ്കവും എല്ലാം പയറ്റിയ ആ സെയിം ഇമോഷണൽ ഫോർമുലയാണ് ചെറിയ അളവിൽ ക്ലൈമാക്സിൽ കാണിക്കുന്നത്. സിനിമയുടെ മൂഡും ട്രാക്കും അവിടെ മാറുമ്പോൾ കോമാളി ഒരു ആവറേജ് അനുഭവം മാത്രമായി ഒതുങ്ങുന്നു.

⚡️Verdict – Mediocre