പ്രമുഖ ബിസിനസ്സുകാരന്റെ ഭാര്യയെ റേപ്പ് ചെയ്യാൻ നോക്കിയ പോലീസ് കമ്മീഷണറെ സെൽഫ് ഡിഫൻസിന്റെ ഭാഗമായി കൊലപ്പെടുത്തിയ വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങൾ ആഘോഷിക്കുന്നത്. സ്ത്രീകളുടെ സുരക്ഷ പ്രധാന വിഷയമായ ഈ സാഹചര്യത്തിൽ സമീറ ചെയ്തത് ശരിയാണ് എന്ന് ഒരു വിഭാഗവും അല്ലായെന്നു വേറൊരു ഭാഗവും വാദിക്കുന്നു. കേസ് അന്വേഷിക്കുന്ന അഴിമതിക്കാരനായ വിക്രം എന്ന പോലീസുകാരൻ സമീറയുടെ കേസിൽ ധനലാഭമാണ് കാണുന്നത്.

⚡️THE GOOD – രണ്ടു മണിക്കൂറിൽ ഒതുങ്ങുന്ന സിനിമയിൽ ഒരൊറ്റ സീൻ പോലും അനാവശ്യമായി വരുന്നില്ല. വളരെ സ്പീഡിൽ ചടുലമായി പോകുന്നു തിരക്കഥയിൽ ഒരൊറ്റ സെക്കൻഡ് പോലും ബോറടിക്കുന്നില്ല എന്ന് മാത്രമല്ല, ഒരു എഡ്ജ് ഓഫ് സീറ്റ് എക്സ്പീരിയൻസ് ആണ് നൽകുന്നത്. പശ്‌ചാത്തല സംഗീതം കുറച്ചൊന്നുമല്ല നമ്മെ എൻഗേജ് ചെയ്യിക്കുന്നത്.

കഥ പറഞ്ഞ രീതിയും പതുക്കെ പതുക്കെ രഹസ്യങ്ങളുടെ ചുരുൾ അഴിയുന്നതും സ്മാർട്ട് ആയി തന്നെ ചിത്രീകരിച്ചിരിക്കുന്നു. ക്ലൈമാക്സ് തികച്ചും വിശ്വസനീയമായിരുന്നു എന്നതാണ് ഈ സിനിമയോട് മതിപ്പു കൂടാൻ കാരണം. അഭിനേതാക്കളുടെ പ്രകടനവും വളരെ നന്നയിരുന്നു.

സിനിമയിലെ പ്രൈമറി കേസും ഒരു വർഷത്തിന് മുൻപ് നടന്ന ഒരു കിഡ്‌നാപ്പിംഗ് കേസും തമ്മിൽ ബന്ധിപ്പിച്ച വിധവും ഇടവേളയോട് കൂടി വരുന്ന വഴിത്തിരിവും മറനീക്കി വരുന്ന മിസ്റ്ററിയും ക്ലൈമാക്‌സും എല്ലാം തൃപ്തികരം.

⚡️THE BAD – അല്ലറ ചില്ലറ ലോജിക്കൽ മിസ്റ്റേക് ഇവിടെയും വന്നു ചേരുന്നു എന്നതൊഴിച്ചാൽ ഡീസന്റ് പടം.

⚡️Engaging Factor -രണ്ടു മണിക്കൂറിൽ താഴെയുള്ള ഈ സിനിമ തുടക്കം മുതൽ അവസാനം വരെ ഒരേ പേസിൽ ഒട്ടും ബോറടിപ്പിക്കാതെ ത്രില്ലടിപ്പിക്കുന്ന ഒന്നാണ്.

⚡️Last Word – ത്രില്ലർ സിനിമകളുടെ ആരാധകർക്ക് ധൈര്യമായി കാണാവുന്ന ഒന്ന്.

⚡️Verdict – Good

⚡️⚡️⚡️വാൽകഷ്ണം SPOILER⚡️⚡️⚡️- അഥ്‌വി ശേഷ് ഇത്തവണയും ഹോളിവുഡ്/ഇന്റർനാഷണൽ സിനിമകളുടെ ഒരു റിപ് ഓഫ്‌ ആണ് നമുക്ക് നൽകിയിരിക്കുന്നത്. Gone Baby Gone ക്ഷണം ആയതു പോലെ, Bourne Trilogy യും മറ്റു സ്പൈ ത്രില്ലറുകളും ഗൂഡാചാരി ആയ പോലെ ഇവിടെ The Invisible Guest ആണ് എവരു ആയത്. പക്ഷെ അതിലെ കുറവുകൾ എല്ലാം പരിഹരിച്ചു ഇന്ത്യൻ പശ്‌ചാത്തലത്തിൽ കഥ മാറ്റിയിട്ടുണ്ട്, അതും വളരെ നന്നായി.. മുഖംമൂടി ക്ലൈമാക്സ് ഒന്നും നൽകി വിഡ്ഢിയാക്കിയിട്ടില്ല എന്നതാണ് ആശ്വാസം.