നടന്ന ഒരു കാര്യം സിനിമയാക്കുമ്പോൾ അതേപടി അത് ചിത്രീകരിച്ചു കാണിക്കുന്നതിനേക്കാൾ അതിൽ അല്പം ഫാന്റസി കലർത്തി കാണിക്കുന്ന ടാരന്റിനോ ടച്ചിനോട് എന്നും ബഹുമാനമേയുള്ളൂ, ഇൻഗ്ലോറിയസ് ബാസ്‌റ്റാർഡ്സ് എന്ന സിനിമയുടെ ക്ലൈമാക്സ് കണ്ടവർക്ക് അത് നൽകിയ ആനന്ദം പറഞ്ഞറിയിക്കാൻ പറ്റില്ല. ഒരു സിനിമാക്കാരന് എന്തും ചിത്രീകരിക്കാം,അവന്റെ ഭാവന എത്രത്തോളം പ്രേക്ഷകന് മതിപ്പുണ്ടാക്കുന്നുവോ അതിലാണ് കാര്യം.

Spoilers Ahead

സൗമ്യ വധക്കേസ് സിനിമ ആക്കുമ്പോൾ, ആദ്യപകുതി മുഴുവൻ സൗമ്യയുടെ ജീവിതം കാണിച്ചു,ഉള്ള സിമ്പതി മുഴുവൻ പ്രേക്ഷകർക്ക് ഉണ്ടാക്കി അവസാനം ഒറ്റക്കയ്യൻ വന്നു കൊല്ലുന്ന ഒരു ക്ലൈമാക്‌സിനേക്കാൾ, ആ രാത്രി സൗമ്യയുടെ അടുത്തു എത്തും മുൻപ് ഗോവിന്ദച്ചാമിയെ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ചു, അയാളുടെ തലയോട്ടി പൊട്ടി മുഖം രണ്ടായി പിളർന്നു, പക്ഷെ ജീവൻ പോകാതെ നരകിച്ചു നരകിച്ചു മണിക്കൂറുകൾ എടുത്തു ലവൻ പടമാകുന്നു. മദ്യത്തിന്റെ അളവ് രക്‌തത്തിൽ ഇല്ലാത്തതിനാൽ ശ്രീറാമിനു എതിരെ നരഹത്യക്ക് കേസില്ല എന്നുള്ള വാർത്ത വായിച്ചു സൗമ്യ നിൽക്കുന്ന ക്ലോസപ്പിൽ സിനിമ തീരുന്നതു ഒന്ന് ആലോചിച്ചു നോക്കിയേ…ടാരന്റിനോയെ പോലെ ചിന്തിക്കണം… അങ്ങനെ സിനിമയെടുത്താൽ എനിക്ക് പെരുത്ത് ഇഷ്ടപ്പെടും.സിനിമ ചിലപ്പോൾ നൽകുന്ന ഫാന്റസി ലോകം നമ്മെ ഒരുപാട് തൃപ്തിപ്പെടുത്തുന്നത് ആകാം.

Manson Family യിലെ 4 പേർ ചേർന്ന് Sharon Tate എന്ന എട്ടര മാസം ഗർഭിണിയായ നടിയെയും കൂടെയുള്ളവരെയും കൊലപ്പെടുത്തിയ യഥാർത്ഥ സംഭവകഥ ടാരന്റിനോ അദ്ദേഹത്തിന്റെ ഫാന്ടസി കലർത്തി പറയുകയാണ് ഇവിടെ. ഷാരോണിന്റെ വീടിന്റെ അടുത്തു അയൽക്കാരായി നായകൻ ഉള്ളപ്പോൾ, കൊലപാതകികൾ ഷാരോണിന്റെ വീടിനു പകരം നായകന്റെ വീട്ടിൽ കയറിയാൽ എന്താകും എന്നതാണ് അവസാനത്തെ 20 മിനുട്ടിൽ മാസ് കാണിച്ചു പറഞ്ഞത്.

Be Frank…. Manson Family കാട്ടിക്കൂട്ടിയ കൊലപാതകങ്ങൾക്ക് യഥാർത്ഥ ലൈഫിൽ അവർക്ക് അർഹിക്കുന്ന ശിക്ഷ കിട്ടിയതായി ഫീൽ ചെയ്തില്ല. 87 വയസ്സ് വരെ ആ നാറി ജീവിച്ചു എന്നറിയുമ്പോൾ, ടാരന്റിനോ സിനിമയിലൂടെ അവർക്ക് നൽകിയ ആ അന്ത്യം, Fuck! Im wet!

അറുപതുകളിലെ ഹോളിവുഡിനെ പറ്റി കൂടുതലായി അറിയാവുന്നവർക്ക് റിലേറ്റ്‌ ആകുന്ന ഒരുപാട് പോപ്പ് കൾച്ചർ റെഫറൻസുകൾ സിനിമയിലുണ്ട് വെസ്റ്റേൺ സ്പഗെറ്റി മാറി ന്യൂ വേവ് ഹോളിവുഡിൽ ചുവടു പിടിക്കാൻ തുടങ്ങിയ സമയം അത്രയും നാൾ വെസ്റ്റേൺ കൗബോയ് റോളുകളിൽ മാത്രം അഭിനയിച്ച ഡികാപ്രിയോ തനിക്കു നിർബന്ധമായും മാറേണ്ട പാറ്റേണിലേക്ക് പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കുന്നില്ല, അയാളുടെ സ്റ്റൻഡ് ഡബിൾ ആയി അഭിനയിക്കുന്ന ബ്രഡ് പിറ്റിന്റെ കഥാപാത്രം സിനിമയിൽ നിറഞ്ഞാടുകയാണ്. ഒരു തരത്തിൽ ബ്രാഡിനെ കാണാനായി വേണ്ടി രണ്ടു തവണ കാണാം ഈ സിനിമ.

ഡികാപ്രിയോയുടെ കഥാപാത്രത്തിന്റെ എക്സ്പൊസിഷൻ വളരെ ബ്രീഫ് ആയി കാണിക്കുന്നിടത് ആദ്യം അത് നീണ്ടു പോയി എന്ന് തോന്നിപ്പിച്ചാലും പിന്നീട് അതിലെ സർകാസ്റ്റിക് ഫ്ലേവർ ആസ്വദിച്ചു കണ്ടപ്പോൾ ഗംഭീരമായി തോന്നി, മുഹമ്മദ് അലിയെ പഞ്ഞിക്കിടും എന്ന് പറയുന്ന ബ്രൂസ് ലീ,തുടർന്നുള്ള ഫൈറ്റ്, എട്ടുവയസ്സുകാരിയുമായുള്ള ഡികാപ്രിയോയുടെ സംഭാഷണം, ഇതൊക്കെ വളരെ രസകരമായ സീനുകളാണ്.

കൗബോയ് സിനിമകൾ വെടിഞ്ഞു ഹോളിവുഡിൽ പുതിയ തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയ സമയമാണ് കഥ നീങ്ങുന്നത്. Sharon Tate ആയി അഭിനയിച്ച മാർഗോട്ട് റോബിയുടെ പ്രകടനം നന്നായിരുന്നു. ക്ലൈമാക്സ് സീനുകളിൽ സമയം പറഞ്ഞു കൊണ്ടുള്ള നരേഷൻ തുടങ്ങുമ്പോൾ എന്തെന്നില്ലാത്ത ഒരു ഭയം മനസ്സിൽ ഉണ്ടാകുന്നു. അവിടെയാണ് ഒരു ഗംഭീര ക്ലൈമാക്സ് നന്നായി വർക്ഔട്ട് ആകുന്നത്.

ഒരു തവണ ടാരന്റിനോയ്ക്ക് വേണ്ടി,ഒരു തവണ അഭിനേതാക്കൾക്ക് വേണ്ടി, പിന്നീട് ഇൻഫിനിറ്റായി സിനിമ എന്ന മാധ്യമത്തിനായി, അതിന്റെ മാജിക്കിനായി… ഇതൊരു ഗംഭീര സിനിമയാണ്..ടരന്റീനോയുടെ മൂന്നാമത്തെ സിനിമയാണ് തിയേറ്ററിൽ കാണുന്നത്.അത് നാലിൽ ഒതുങ്ങുമല്ലോ എന്നുള്ളത് സങ്കടമുണ്ടാകുന്ന ഒന്നാണ്.

Verdict – Excellent