ഇന്ത്യൻ മുജാഹിദീൻ തീവ്രവാദികൾ Batla House ഭാഗത്തു ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ എൻകൗണ്ടറിൽ രണ്ടു പേർ മരണപ്പെടുകയും ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആ മിഷനിൽ ഒരു പോലീസുകാരന്റെ മരണവും സംഭവിക്കുന്നു. പക്ഷെ മുസ്ലിം കമ്യുണിറ്റിയുടെ നേരെ മനപൂർവം പോലീസ് നടത്തുന്ന നരഹത്യ ആണെന്ന മീഡിയയുടെ ചർച്ചയിൽ സമ്മർദത്തിൽ ആകുന്നത് ദില്ലി പോലീസ് ആണ്. തങ്ങൾ നടത്തിയ മിഷൻ നീതിപൂർവം ആയിരുന്നു എന്നു തെളിയിക്കാനുള്ള ACP സഞ്ജയുടെ ശ്രമങ്ങളാണ് സിനിമ പറയുന്നത്. ന്യൂനപക്ഷത്തിനെതിരുള്ള വേട്ടയാടലല്ല, മറിച്ചു തീവ്രവാദത്തിന് എതിരെയുള്ള പോരാട്ടമാണ് ഇതെന്ന് ബാക്കിയുള്ളവർക്ക് മനസ്സിലാക്കി കൊടുക്കാൻ അത്ര എളുപ്പമായിരുന്നില്ല.

🔥The Good – The Thrilling Scenes.. സിനിമയിലെ ത്രില്ലിംഗ് സീനുകൾ ഗംഭീരം ആയിരുന്നു. തുടക്കത്തിൽ എൻകൗണ്ടർ സീൻ, പിന്നീട് സത്യം തെളിയിക്കാനുള്ള ശ്രമങ്ങൾ, പ്രധാന പ്രതിയെ പിടിക്കാനുള്ള ട്രാപ്പ്, കോടതി മുറിയിലെ വാശിയേറിയ വാദങ്ങൾ എന്നിങ്ങനെ സിനിമ മുഴുവൻ ത്രില്ലിംഗ് ആയുള്ള സീനുകൾ കൊണ്ട് സമ്പുഷ്ടം ആയിരുന്നു.

രണ്ടേകാൽ മണിക്കൂർ നീളമുള്ള സിനിമ ആയിട്ടും ഒരിടത്തു പോലും പേസിങ് കുറയുന്നില്ല എന്നതാണ് ഹൈലൈറ്റ്. ആക്ഷൻ സീനുകൾ ഒരുപാട് കുത്തിനിറയ്ക്കാതെ തന്നെ ത്രില്ലിംഗ് മൂഡ് ക്രിയേറ്റ് ചെയ്യുവാൻ ടീമിന് കഴിഞ്ഞിട്ടുണ്ട്.

ജോൺ അബ്രഹാം എന്ന നടന്റെ നല്ല പ്രകടനം സിനിമയിൽ കാണാം. തന്റെ രാജ്യത്തോടുള്ള കടമ പൂർണ്ണമായും നിർവഹിച്ചിട്ടും സത്യം തെളിയിക്കാൻ ബുദ്ധിമുട്ടുന്ന, മാനസുക പിരിമുറുക്കങ്ങൾ അനുഭവിക്കുന്ന നായകന്റെ റോൾ വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട് ജോൺ. സിനിമയിലെ മറ്റുള്ള പ്രധാന അഭിനേതാക്കൾ എല്ലാവരും തന്നെ അവരുടെ റോൾ വളരെ ഭംഗിയാക്കിയിട്ടുണ്ട്.

നോറ ഫതേഹിക്കു നേഹ കക്കർ പാടിയ ഒരു റീമിക്സ് മാത്രം ആടിപ്പാടാൻ കൊടുക്കാതെ അത്യാവശ്യം സ്ക്രീൻ സ്‌പേസും നൽകിയിട്ടുണ്ട്. ഭാരത്‌ എന്ന സിനിമയിലും അങ്ങനെ തന്നെ ആയിരുന്നു. ഭാവിയിൽ ഡാൻസിൽ മാത്രമായി ഒതുങ്ങാതെ വലിയ റോളുകൾ വരട്ടെ.

🔥The Bad – രാജേഷ് ശർമയുടെ കഥാപാത്രം വലിയൊരു വെല്ലുവിളി ആകുമെന്ന നിലയിൽ ബിൽഡപ്പ് കൊടുത്ത് അവസാനം സില്ലി ആയ കാര്യങ്ങളാൽ കേസ് തോറ്റല്ലോ എന്നൊരു ഫീൽ ഉണ്ടാക്കുന്നുണ്ട്. കുറച്ചൂടി സ്ട്രോങ്ങ്‌ ആയ ഒരു വാദഗതി വേണം എന്നൊരു തോന്നൽ അവിടെ ക്രിയേറ്റ് ആകുന്നുണ്ട്.

🔥Engaging Factor – മേല്പറഞ്ഞത് പോലെ ഒട്ടും ബോറടിപ്പിക്കാതെ ത്രില്ലിംഗ് ആയി കഥ പറയുന്ന സിനിമ ആയതിനാൽ മുഴുവൻ നേരവും എൻഗേജ്ഡ് ആയിരിക്കാം. പാട്ടുകൾ വരെ ക്രിസ്പ് കട്ട് ആയി പോകുന്നുണ്ട്.

🔥Last Word – വളരെ നല്ലൊരു സിനിമാ അനുഭവം ആയിരുന്നു. ബാട്ലാ ഹൌസ് എൻകൗണ്ടർ പോലീസ് ഹിസ്റ്ററിയിൽ തന്നെ ഏറ്റവും വിജയകരമായ മിഷനുകളിൽ ഒന്നായി കണക്കാക്കുന്നു. ഓരോ മെഡലിന് പിന്നിലുള്ള പരിശ്രമങ്ങളെ പറ്റി നമ്മെ ബോധവാനാക്കാൻ സിനിമയ്ക്ക് കഴിയുന്നു എന്നതാണ് വിജയം.

🔥Verdict – Very Good