പട്ടാഭിരാമൻ എന്ന സിനിമ കൈകാര്യം ചെയ്യുന്നത് വളര്ർ കാലികപ്രസക്തിയുള്ള ഒരു വിഷയമാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന മായം എത്രമേൽ അപകടകരമാണ് എന്നത് സിനിമ ചൂണ്ടിക്കാണിക്കുന്നു. ഫാസ്റ്റ് ഫുഡ്‌ ഭക്ഷണരീതി മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നമ്മെ മനസ്സിലാക്കി തരുക എന്ന നല്ല ഉദ്ദേശം സിനിമയ്ക്കുണ്ട് എങ്കിലും അതിനായി സൃഷ്‌ടിച്ച കഥ അല്പം ബോറിങ് ആയിരുന്നു എന്ന് പറയാതെ വയ്യ. സ്ട്രൈറ്റ് ആയി പറയേണ്ട കഥയിൽ സസ്‌പെൻസും ത്രില്ലും ഒക്കെ ചേർത്തപ്പോൾ ഒരു മിക്സ്ചർ ആയി മാറി എന്നതാണ് അവസ്ഥ.

⚡️The Good – ജയറാം സിനിമകൾ നോക്കിയാൽ ഈയിടെയായി സംതൃപ്തി തന്ന സിനിമകൾ യാതൊന്നും ഇല്ലായിരുന്നു.എന്നാൽ പട്ടാഭിരാമനിൽ നല്ലൊരു തീമും നല്ല പേസിൽ കഥ നീങ്ങുന്നുമുണ്ട്. ആദ്യപകുതി ഒട്ടും രസച്ചരട് മുറിയാതെ ഇടവേളയിൽ ഒരു വലിയ ബ്രേക്കിംഗ് പോയിന്റ് ഒക്കെയായി നിർത്തുന്നു.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ പറ്റി നമ്മെ ബോധവാനാക്കുക എന്ന കാര്യത്തിന്റെ കൂടെ നായകന്റെ കഥ പറയുമ്പോൾ ജയറാം തനിക്കു കിട്ടിയ വേഷം നന്നായി അവതരിപ്പിച്ചിട്ടുണ്ട്. മിയ തനിക്കു ഇതേവരെ കിട്ടിയിട്ടില്ലാത്ത വേഷമാണ് ഈ സിനിമയിൽ കാഴ്ച വെച്ചത്. ബൈജുവിന്റെ റോൾ ആദ്യപകുതിയിൽ രസകരമായിരുന്നു. പിഷാരടിയുടെ അതിഥി വേഷം ഒരു ആനച്ചന്തം ഒക്കെ ഉണ്ടായിരുന്നു.

കേശവൻ മാമൻ വാട്സ്ആപ്പിൽ അയക്കുന്ന മെസ്സേജുകളിൽ ഒരെണ്ണമാണ് സിനിമയുടെ പ്രധാന തീം എന്നു തോന്നാതെ അത് എഫക്ടീവ് ആയി പറയാൻ കഴിഞ്ഞിട്ടുണ്ട്. പുകയാത്ത വീട്ടിലെ അടുക്കളയും വർധിച്ചു വരുന്ന ജങ്ക് ഫൂഡും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.

⚡️The Bad – നല്ലൊരു തീം ഉണ്ടായിട്ടും അതിനായുള്ള സബ് പ്ലോട്ട്, വില്ലൻ, തുടങ്ങി സിനിമയുടെ ഫ്ലോയെ ബാധിക്കുന്ന ഘടകങ്ങൾ വന്നു ചേരുന്നുണ്ട്. ഒരു സസ്പെൻസ് ത്രില്ലർ ആക്കണം എന്ന നിലയിൽ കഥ മെനഞ്ഞ വിധം ആർക്കും ഊഹിക്കാൻ വിധമായി അനുഭവപ്പെട്ടു. കാരണം സസ്പെൻസ് വർക്ഔട്ട് ആകുന്നില്ല എന്നത് തന്നെ. ആർക്കും ഊഹിക്കാൻ പറ്റുന്ന കഥ സസ്പെൻസ് ആകില്ലല്ലോ.

കാലഹരണപ്പെട്ട കോമഡികൾ ഇടയ്ക്കിടെ വന്നു ചേരുന്നുണ്ട്. ഹരീഷ് കണാരൻ, ധർമജൻ എന്നിവർ സ്‌ക്രീനിൽ വരും മുൻപ് മുൻപ് ജയറാമിന്റെ ഒരു പെണ്ണ് കാണൽ സീനുണ്ട്. അത് കുറച്ചു ബോറായി അനുഭവപ്പെട്ടു,പിന്നീട് ട്രാക്കിൽ ആകുന്നുണ്ട്.ഷീലു അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംഭാഷണത്തിന് ഒരു നാടകീയത അനുഭവപ്പെടുന്നുണ്ട്.

⚡️Engaging Factor – Be Frank, ചില ബോറൻ കോമഡി സീനുകളോട് മുഖം തിരിച്ചാൽ ബോറടിയില്ലാത്ത അനുഭവം സമ്മാനിക്കാൻ സിനിമയ്ക്ക് ആകുന്നുണ്ട്. ചുമ്മാ കണ്ടിരിക്കാം.

⚡️Last Word – കണ്ണൻ താമരക്കുളത്തിന്റെ ബെസ്റ്റ് വർക്ക്‌ എന്ന് പറയാം. ഇത്ര നാൾ ചെയ്ത സിനിമകളിൽ ഈ സിനിമ വളരെ നല്ലതായി അനുഭവപ്പെടുന്നുണ്ട്. കാരണം സിനിമ കൈകാര്യം ചെയ്യുന്ന തീം തന്നെ.

⚡️Verdict – A Good Message With Mediocre Subplots