Survival Thrillers എന്നും എനിക്കൊരു ഹരം ആയിരുന്നു, നിസ്സഹായത, ലക്ഷ്യബോധം, എന്നിവയൊക്കെ സ്‌ക്രീനിൽ അവതരിപ്പിക്കുന്ന വിധം എങ്ങനെയാകുമോ അതുപോലെയിരിക്കും സിനിമയുടെ ടോട്ടൽ ഔട്ട്പുട്ട്. ഈ സിനിമയിൽ നല്ല ധൈര്യമുള്ള ഒരു നായിക ആയതിനാൽ നിസ്സഹായതയ്ക്ക് ഇവിടെ ഇടമില്ല. പിന്നെയുള്ളതോ, ആകെയുള്ള സമയം പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന സീനുകൾ..

Hurricane മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുമ്പോൾ തന്റെ അച്ഛനെപ്പറ്റി യാതൊരു വിവരവും ഇല്ലാത്തതിനാൽ നായിക വീട്ടിൽ എത്തുകയാണ്.അതും അപകടമുന്നറിയിപ്പ് വകവയ്ക്കാതെ. വീടിന്റെ ബേസ്മെന്റിൽ ബോധമില്ലാതെ കിടക്കുന്ന അച്ഛനെ കണ്ടെത്തുമ്പോൾ അവിടെ ഒളിഞ്ഞിരിക്കുന്ന അപകടത്തെ പറ്റി അവൾ അറിഞ്ഞിരുന്നില്ല.

🔥The Good – Horror And Survival Thriller എന്നീ ഴോണറുകൾ ഒന്നിച്ചു വരുന്ന സീനുകളാണ് സിനിമ മുഴുവൻ എന്ന് പറയാം. ഒരു ദിവസത്തെ കഥ പറയുന്ന സിനിമയിൽ ആദ്യത്തെ സീൻ കഴിഞ്ഞയുടൻ പ്രധാന കോൺഫ്ലിക്റ്റിൽ എത്തുന്നു. തുടർന്ന് രക്ഷപ്പെടുക എന്ന ലക്ഷ്യം മാത്രമുള്ള നായികയും അച്ഛനും ചെയ്യുന്ന ശ്രമങ്ങളും മറ്റുമാണ് എൻഗേജിങ് ആയി പറഞ്ഞു പോകുന്നത്. മുതല ഒരെണ്ണം ആണെന്ന് കരുതുന്ന നമ്മളുടെ മുന്നിലേക്ക് പിന്നീട് ഓരോന്ന് ഓരോന്നായി വന്നു ചേരുന്ന സീനുകളൊക്കെ കിടു ആയിരുന്നു.

ഹൊറർ സീൻ എന്ന് പറയുമ്പോൾ സിനിമയിൽ വരുന്ന ജംബ് സ്‌കെയറും വയലൻസ് സീനുകളും ഉൾപ്പെടും. നല്ല രീതിയിൽ എഫക്ടീവ് ആയിരുന്നു ആ സീനുകൾ. ഒട്ടും ബോറടിക്കാതെ ത്രില്ലടിച്ചു കണ്ടിരിക്കാൻ ഇവയൊക്കെ സഹായകമായിരുന്നു.

🔥The Bad – Wafer thin plot ആണ് എന്ന് വേണേൽ പറയാം. അതല്ലാതെ കുറ്റം പറയാൻ ഈ സിനിമയിൽ ഒന്നും കണ്ടില്ല.

🔥Engaging Factor – ഒന്നര മണിക്കൂറിൽ ബോറടിപ്പിക്കുന്ന ഒരൊറ്റ മിനുട്ട് പോലുമില്ല. എഡിറ്റിംഗ് അത്രമേൽ നന്നായി അനുഭവപ്പെട്ടു.

🔥Last Word – ഈ Genre ൽ വരുന്ന സിനിമകളിൽ നിന്നും എന്താണോ പ്രതീക്ഷിക്കുന്നത് അത് കൃത്യമായി നൽകുന്നുണ്ട് Crawl.

🔥Verdict – Watchable