കുറേ നാൾ മുൻപ് വരെ വലിയ ബജറ്റ് ചിത്രങ്ങൾ തകർന്നടിയുന്നത് മൂലം നിർമാതാക്കൾ കടക്കെണിയിൽ ആകുമായിരുന്നു.പക്ഷെ ഈയിടെയായി അങ്ങനെയല്ല, വലിയ ബജറ്റ് ചിത്രങ്ങൾക്ക് വലിയ ഹൈപ്പ് ഉയർത്തി വിടുകയും മറ്റും ചെയ്യുന്നത് മൂലം ഇത്തരം സിനിമകൾ റീലിസ് ആകുന്നത് വരെ നല്ല രീതിയിൽ ടേബിൾ പ്രോഫിറ്റ്‌ കിട്ടിയാണ്. ഡിസ്ട്രിബിയൂഷൻ MG യിൽ കൊടുത്താൽ പോലും നിർമാതാക്കൾ സേഫ് ആകുന്ന കാഴ്ച കാണാം. തന്റെ താരമൂല്യം സ്വയം വിലയിരുത്തുന്ന അക്ഷയ് കുമാറിനെ പോലെയുള്ളവർക്ക് ഒരൊറ്റ സിനിമയിലൂടെ മാത്രം ലഭിക്കുന്ന ചില്ലറയല്ല. ബാഹുബലിയുടെ വിജയം എങ്ങനെ മാർക്കറ്റ് ചെയ്തു പണം ഉണ്ടാക്കണമെന്നു സിനിമാകുടുംബത്തിൽ വളർന്ന പ്രഭാസിന് നന്നായി അറിയാം. അതിനാൽ തന്നെ പ്രൊഡ്യൂസിങ് സൈഡ് സേഫ് ആക്കി ലാഭം ഉണ്ടാക്കിയ ഒരു സിനിമയാണ് സാഹോ. വിതരണക്കാരുടെ അവസ്ഥ ഇനി അറിയാം. എന്തായാലും സിനിമയ്ക്ക് പുറത്തുള്ള ഗാംബ്ലിങ്ങിൽ ഡാർലിംഗ് ജയിച്ചപ്പോൾ സിനിമ ശരാശരിയിൽ താഴെയുള്ള അനുഭവമാണ് നൽകുന്നത്.

തെലുങ്കിൽ കൊട്ടിഘോഷിച്ചു വന്ന വൻ ഹൈപ്പ് സിനിമകൾ ഭൂരിഭാഗവും തകർന്നടിയുന്ന അവസ്ഥ ആയിട്ടും വൻചിത്രങ്ങൾ തുടർച്ചയായി വരുന്ന ഒരു ഇൻഡസ്ട്രിയാണ് ടോളിവുഡ്. അവരുടെ വൻ ചിത്രങ്ങളിൽ സ്ഥിരമായി കാണുന്ന സംഗതിയാണ് നല്ലൊരു കഥ ഇല്ലായ്മ. സാഹോ നേരിടുന്നതും അത് തന്നെയാണ്. സ്ഥിരം ബോംബ് കഥ എന്ന് ആർക്കും പറയാം. ട്രെയ്‌ലർ എഡിറ്റ്‌ ചെയ്തവനെ സമ്മതിക്കണം. പടത്തിൽ ആകെയുള്ള രണ്ടു ട്വിസ്റ്റുകൾ ട്രെയിലറിൽ തന്നെ ഊഹിക്കാൻ പറ്റുന്ന വിധത്തിൽ തന്നു ആ ട്രെയ്‌ലർ ലോകത്തുള്ള എല്ലാ സിനിമാ ചെയിനിലും തുടർച്ചയായി പ്രദർശിപ്പിച്ചതിനും വന്ദനം!

🔥The Good – ജിബ്രാന്റെ BGM ആണ് സിനിമയിൽ ആകെ തോന്നിയ പോസിറ്റീവ്. Bang Bang എന്നുള്ള ഒരു BGM ആവശ്യത്തിന് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ, അത് ഉപയോഗിക്കാൻ നല്ല സീനുകൾ വേറെയും ഉണ്ടായിരുന്നു എന്നത് വേറേ കാര്യം.

🔥The Bad – സിനിമയിൽ നായകന്റെ ഇൻട്രോ കഴിഞ്ഞയുടൻ ഒരു ഫൈറ്റിൽ ഒരു പാമ്പിനെ കാണിക്കുന്നുണ്ട്.ഇമ്മാതിരി ബോറൻ, VFX നീയാ 2 എന്ന പടത്തിൽ പോലുമില്ല. പാമ്പിന്റെ VFX പോലും ഇത്ര ബോറായി എടുത്ത ടീംസ് ആക്ഷൻ സീനുകൾ എങ്ങനെ എടുക്കും എന്ന് ഊഹിക്കാമല്ലോ, രണ്ടാം പകുതിയിൽ പലയിടത്തും ഗ്രാഫിക്സ് വളരെ മോശമായി തോന്നി. ഇത്രയും മുതൽ മുടക്കുള്ള സിനിമയിൽ എങ്ങനെ ഇത്ര മോശം ഗ്രാഫിക്സ് വന്നു എന്ന് പിടിയില്ല.

ഒരുപാട് കഥാപാത്രങ്ങൾ വന്നുപോകുന്ന സിനിമയിൽ ആർക്കും വ്യക്തമായ ഒരു അടയാളം ഇല്ല എന്നതാണ് മറ്റൊരു പ്രശ്നം. സംവിധായകൻ ഒരിക്കൽ പോലും ഒരൊറ്റ സീൻ മാത്രമായി ഫോക്കസ് ചെയ്തിട്ടില്ല. രണ്ടു മൂന്ന് സീനുകൾ ഓവർലാപ് ചെയ്തു കാണിക്കുകയാണ് പലപ്പോഴും. ടിയാൻ കണ്ട ഇംഗ്ലീഷ് സിനിമകളിൽ അത് നന്നായി വർക്ഔട്ട് ആയെങ്കിലും സാഹോയിൽ യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കുന്നില്ല.

മുൻപ് കുഞ്ഞുമോൻ എന്ന ഫാൻസ്‌ അസോസിയേഷൻ വരെയുള്ള ഒരു നിർമാതാവ് കുത്തുപാള എടുത്തത് രക്ഷകുടു എന്ന സിനിമയിൽ അനാവശ്യമായി പണം കളഞ്ഞതിനാലാണ്. പുതിയ കാറുകളൊക്കെ ബ്ളാസ്റ്റ് ചെയ്തു പൊളിക്കുക എന്ന സങ്കൽപം ഒക്കെ യാഥാർത്ഥമാക്കിയ ശേഷം പടം അതേപോലെ പൊളിഞ്ഞു. ഇവിടെ പാറ്റൺ ടാങ്ക് വന്നു രണ്ടു കാറുകൾ പൊളിക്കുന്നതൊക്കെ ഒരു ആവശ്യവും ഇല്ലാത്ത സീനിൽ ആണെന്നതാണ് രസകരം.

ഓവർ ദി ടോപ് ആക്ഷൻ രണ്ടു തരത്തിൽ ഉണ്ട്. ഒന്ന് മഹാകത്തി ആണെന്ന് അറിഞ്ഞാലും കാണുമ്പോൾ വൗ എന്നൊക്കെ തോന്നും. വിജയ് കത്തിയിൽ കാണിച്ചത് പോലെ. ബാക്കിയുള്ളത് കാണുമ്പോൾ കൂവാൻ തോന്നുന്നത്. ലിംഗാ സിനിമയുടെ ക്ലൈമാക്സ് ഓർമയുള്ളവർക്ക് എളുപ്പം കാര്യം പിടികിട്ടും. നായികയെ ചുറ്റിപ്പറ്റിയുള്ള സീനുകൾ എല്ലാം കൾട്ട് സീനുകൾ ആയി മാറുകയാണ്. അല്ലേലും വിദ്യ വോസ്കിന്റെ പാട്ട് BGM ആയി വന്നപ്പോഴേ മനസ്സിലായി ഇനി കൾട്ടുകളുടെ മഹാമേളം ഉണ്ടെന്നു.

മരണസീനിൽ വരെ ചിരി വരുന്നു എങ്കിൽ എത്രമാത്രം മോശം ആയിരിക്കണം സംവിധാനം? മറ്റൊരു മലങ്കൾട്ട് സീൻ എന്തെന്നാൽ നായകൻ കുറേ ഗുണ്ടകളെ തല്ലി ഒതുക്കി ഇടുന്നു.എന്നിട്ട് റസ്റ്റ്‌ എടുക്കുന്നു. ഒരാളെ മാത്രം പാതിജീവനിൽ ഇട്ടിട്ടുണ്ട്.നായകന്റെ ദേഹത്തെ ചോര കണ്ടു മെയിൻ വില്ലൻ പറയും നിനക്ക് കുറേ തല്ലു കിട്ടിയല്ലേ എന്നു..അപ്പോൾ.. ചാവാൻ കിടക്കുന്ന ആ മഹാൻ അത് അവന്റെയല്ല, ഞങ്ങളുടെ ചോര ആണെന്ന് പറഞ്ഞു മരണപ്പെടുകയാണ്..ഹോ..സങ്കടം വന്നു.. പക്ഷെ ക്രൂരനായ നായകൻ അത് കേട്ടു മുഖത്തെ ചോര 1% കീടാണു പോലും ഇല്ലാതെ ഹാർപിക് കൈകൾ കൊണ്ട് വൈപ് ചെയ്യുകയാണ്….

വ്യക്തിത്വമില്ലാത്ത മണ്ടൻ പോലീസുകാർ, നായിക, നാട്ടുകാർ തുടങ്ങി പലതരം സംഭവങ്ങൾ വന്നു പോകുന്നത് അധികം മൈൻഡ് ചെയ്യണ്ട. വേറെയൊന്നും കൊണ്ടല്ല, കൂടുതൽ ആലോചിച്ചാൽ മുഴുവൻ കാണാൻ തോന്നില്ല.

ഒരുപാട് ഹിറ്റ് സിനിമകളിലേ പ്രധാന സീനുകൾ പലതരത്തിൽ ഇൻസ്പയർ ആയിട്ടുണ്ട് സാഹോയിൽ. അതിനാൽ തന്നെ ഇവരുടെ ട്വിസ്റ്റുകൾ ഒക്കെ തൊണ്ണൂറുകളിൽ തന്നെ നമ്മൾ കണ്ടതാണ്. പിന്നെ ആകെയുള്ള പുതുമ എന്തെന്നാൽ നായകന് നായികയെ കാണുബോൾ തന്നെ പ്രണയം തോന്നുന്നു എന്നതാണ്. പിന്നെ ഫാമിലി ഇൻസ്ട്രുമെന്റ് കൂടെ കൊണ്ട് നടക്കുന്നതും. കരിക്ക് ഫാൻസ്‌ ഉണ്ടെങ്കിൽ ഒരായിരം ഫ്രഷ് ഫ്രഷേയ് പറയാം.

🔥Engaging Factor – ബോറൻ ഗ്രാഫിക്‌സും ലോജിക് ഇല്ലായ്മയും ഉണ്ടെങ്കിലും കണ്ടിരാകാൻ പറ്റുന്ന ഡീസന്റ് ഫസ്റ്റ് ഹാഫും സഹിക്കാൻ പറ്റാത്ത രണ്ടാം പകുതിയും കൾട്ട് ക്ലൈമാക്‌സും പൈങ്കിളി ലൗ ട്രാക്കും ആണ് സാഹോ.

🔥Last Word – സാഹോ തിയേറ്റർ വാച്ച് നിർബന്ധമുള്ള ഒരു സിനിമയാണ്. അല്ലാതെ കണ്ടാൽ ഒറ്റയിരുപ്പിൽ കണ്ടുതീർക്കാൻ പറ്റില്ല. കാണുന്നെങ്കിൽ തിയേറ്ററിൽ തന്നെ കാണുക. അല്ലേൽ ഒരിക്കലും കാണാതെ ഇരിക്കുക.

🔥Verdict – Below Average