Jaws ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയ മൈലേജ് ചെറുതൊന്നുമായിരുന്നില്ല എന്ന് ഇന്നും റിലീസ് ആകുന്ന ഷാർക്‌ അറ്റാക്ക് സിനിമകളിൽ നിന്നും മനസ്സിലാക്കാം. ഇതുപോലുള്ള സർവൈവൽ സിനിമകളുടെ കഥ എല്ലാം ഒരേപോലെ ആക്കുമെന്നത് ഉറപ്പുള്ളതിനാൽ ഒന്നര മണിക്കൂർ നേരം നമുക്ക് ആസ്വദിക്കാനുള്ള വകുപ്പ് ഉണ്ടായിരുന്നോ എന്ന് നോക്കിയാൽ മാത്രം മതി. അത്തരത്തിൽ ചുമ്മാ ഒന്ന് കണ്ടിരിക്കാനുള്ള വകുപ്പ് നൽകുന്നുണ്ട് ഈ സിനിമ.

🔥The Good – പെട്ടെന്ന് കഥാപാത്രങ്ങളെ പരിചയപ്പെടുത്തി,പെട്ടെന്ന് തന്നെ കഥയിലേക്ക് കടക്കുന്നുണ്ട് സിനിമ. വെള്ളത്തിനടിയിൽ പുരാതനമായ ഒരു അമ്പലം പോലുള്ള ഒരു കേവ് കണ്ടെത്തുന്നതും അശ്രദ്ധ മൂലം ഗുഹയിലെ കല്ലുകൾ ഇടിഞ്ഞു വഴി തടസ്സമാവുകയും ചെയ്യുന്നതിന് പുറമെ സ്രാവുകൾ ഭീഷണി ആകുന്നതും ഒക്കെ രസമുണ്ടായിരുന്നു കാണാൻ. പിന്നെ സ്ഥിരം സർവൈവൽ സിനിമകളിൽ വരുന്ന തകർന്ന കുടുംബം ഇൻസിഡന്റിനു ശേഷം ഒന്നിക്കുന്ന ക്ലിഷേ ഓവർ ആക്കാതെ പറഞ്ഞു പോകുന്നുണ്ട്.

Close കണ്ടപ്പോൾ Sophie Nelisse നല്ല പൊട്ടൻഷ്യൽ ഉള്ള നടി ആണെന്ന് തോന്നിയിരുന്നു. പക്ഷെ അടുത്തു റിലീസ് ആയ ഈ സിനിമയിൽ വലിയ സ്കോപ് ഒന്നും ഇല്ലായിരുന്നു. പ്രകടനം തൃപ്തികരം. ആക്ഷൻ സീനുകൾ നന്നായിരുന്നു. ക്ലൈമാക്സ് പോർഷൻ നന്നായി തോന്നി.

🔥The Bad – നമ്മെ ആകാംക്ഷയോടെ പിടിച്ചിരുത്താനുള്ള വകയൊന്നും ഇല്ലായിരുന്നു എന്നൊരു തോന്നൽ ഉണ്ടാകുന്നുണ്ട്. 4 പെണ്ണുങ്ങൾ അപകടത്തിൽ പെടുന്നു എന്നറിയുമ്പോൾ തന്നെ ആരൊക്കെ തീരും ആരൊക്കെ രക്ഷപെടും എന്നതൊക്കെ ഊഹിക്കാൻ പറ്റും. ഹൊറർ സീനുകൾക്ക് ഒന്നും യാതൊരു ഇമ്പാക്റ്റും നൽകാൻ സാധിച്ചില്ല.

🔥Engaging Factor – ചുമ്മാ പോപ്‌കോണും കൊറിച്ചു കണ്ടിരിക്കാം.ഒന്നര മണിക്കൂർ മാത്രം. ബോറടിക്കില്ല.

🔥Last Word – സാഹോ നൽകിയ ക്ഷീണത്തിൽ കണ്ടതിനാലും, തിയേറ്റർ എഫക്ടിൽ കണ്ടിരിക്കാൻ പറ്റിയതിനാലും തരക്കേടില്ല എന്ന് തോന്നി. വേറേ പണിയൊന്നും ഇല്ലേൽ സമയം കളയാൻ കാണാം.

🔥Verdict – Below Average