ജറാൾഡ് ബട്ലർക്ക് കരിയറിൽ ഇനിയൊരു നല്ല റോൾ ലഭിക്കില്ലേ എന്നൊരു ചോദ്യം ഉയരും ഇങ്ങനെ ഫാളൻ സീരീസ് നീണ്ടുപോയാൽ. സിനിമയുടെ അവസാനം കരിയർ അവസാനിപ്പിക്കാൻ പോകുന്ന മൈക്കിനോട് ഉപദേശം ഒക്കെ നൽകി അടുത്ത ഭാഗത്തിനായുള്ള മരുന്നൊക്കെ നിറച്ചാണ് അവസാനിക്കുന്നത്. ആരും ആവശ്യപ്പെടാതെ തന്നെ പുറത്തിറങ്ങുന്ന ചില സീരീസുകൾ ഉണ്ട്. ഫാളൻ സീരീസ് അത്തരത്തിൽ ആണ്. പക്ഷെ മൂന്നാമത്തെ ഭാഗം മുമ്പുള്ള രണ്ടു പാർട്ടുകളെ അപേക്ഷിച്ചു ഭേദമായി തോന്നി.

🔥The Good – ആക്ഷൻ സീനുകൾ നന്നായി തോന്നി.തുടക്കത്തിൽ ഡ്രോൺ സീനും തുടർന്നുള്ള ബ്ളാസ്റ്റും ചേസിംഗും ക്ലൈമാക്സിലെ ഷൂട്ട്‌ഔട്ടും ഒക്കെ കണ്ടിരിക്കാൻ രസമായിരുന്നു.

🔥The Bad – രാജാവിനെ കൊല്ലാൻ നോക്കുന്നത് പദവിക്കു വേണ്ടി ഒന്നുകിൽ മന്ത്രി,അല്ലേൽ രാജാവിന്റെ സഹോദരൻ. ഇങ്ങനെ ആണല്ലോ ഭൂരിഭാഗം കഥകളും. അമേരിക്കൻ പ്രസിഡന്റ്‌ ആണെങ്കിൽ ആരായിരിക്കും കൊല്ലാൻ നോക്കുക? റഷ്യ എന്ന് പറയരുത്. അവരിപ്പോൾ സിനിമയിൽ കോമഡി പീസ് ആയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മനസ്സിൽ വന്ന സംഭവം ഇല്ലേ..അത് തന്നെ കഥ.

ഒരു മാറ്റവും ഇല്ലല്ലേ എന്നു ചോദിക്കേണ്ടിയിരിക്കുന്നു ഹോളിവുഡിനോട്. കുറേ സീക്വലുകൾ, അല്ലേൽ സൂപ്പർ ഹീറോ, ഇതല്ലാതെ പണ്ടത്തെ പോലെ നമ്മെ അതിശയിപ്പിക്കുന്ന യാതൊന്നും തന്നെ ഇപ്പോൾ ഹോളിവുഡ് നൽകുന്നില്ല. മൈൻസ്ട്രീം സിനിമകൾ മാത്രമാണ് ഇവിടെ റിലീസ് ആകുന്നത്. അതിനാണെകിൽ ഇജ്ജാതി ദാരിദ്രവും. വൈകാതെ If you remember Hollywood, your childhood was awesome എന്ന് പറയേണ്ടി വരും. നല്ല ബ്രെയിനുകൾ എല്ലാം വെബ് സീരീസുകൾ ആയി മാറുന്നു.

ഫാളൻ സീരീസ് ഊഹിക്കാവുന്ന കഥ നൽകി തരക്കേടില്ലാത്ത ആക്ഷൻ സീനുകൾ നൽകിയാലും ഒരു തൃപ്തി നൽകുന്നില്ല.

🔥Engaging Factor – ഇടയ്ക്കിടെ പേസിങ് നഷ്ടപ്പെട്ടാലും ആ കുറവ് ആക്ഷൻ സീനുകൾ പരിഹരിക്കുന്നുണ്ട്.

🔥Last Word – കണ്ടാലും കണ്ടില്ലെങ്കിലും നഷ്ടമില്ല എന്ന് പറയാം. തിയേറ്ററിൽ പോകാൻ ഒട്ടും പറയുന്നില്ല.

🔥Verdict – Below Average