ഹണീബീ 2 എന്നൊരു പടം ഇറങ്ങിയ കാര്യം അതിന്റെ സംവിധായകനും നായകനും വരെ ഇപ്പോൾ മറന്നു കാണും. പക്ഷെ ദുരന്തങ്ങൾ അത്ര പെട്ടെന്ന് മറക്കാത്തവർ അതേ ദുരന്തം വേറേ വ്രാപ്പിംഗ് പേപ്പറിൽ വന്നാൽ പെട്ടെന്ന് തിരിച്ചറിയും. ഹണിബീ 3 എന്ന പേരിൽ ഇറക്കേണ്ട കഥ കോപ്പിറൈറ്റ് ഇഷ്യു കാരണം ആകും ലവ് ആക്ഷൻ ഡ്രാമ എന്ന പേരിൽ ഇറക്കിയത്.

🔥The Good – അജു നിവിൻ കോമ്പിനേഷനിൽ ഉള്ള ഒരു സീൻ, എല്ലാവരും കൂടിയുള്ള ഒരു ഡിന്നർ നൈറ്റിൽ അവർ ഇരുവരും പരസ്പരം കൗണ്ടർ അടിച്ചു വഴക്കിടുന്ന ആ സീൻ ഇഷ്ടപ്പെട്ടു. പിന്നെ, പൂർവിക സ്വത്തുള്ളതിനാൽ പണിക്കൊന്നും പോകാതെ ഫുൾ ടൈം നിന്റെ കൂടെ ഉണ്ടാകും എന്ന ഡയലോഗ് നിവിന്റെ ഡയലോഗ് ഡെലിവെറിയിൽ നന്നായി തോന്നി. ഈ രണ്ടു സീനുകൾ ഒഴികെ ബാക്കിയൊന്നും ചിരിപ്പിച്ചില്ല എന്ന് മാത്രമല്ല വളരെ ലൗഡ് ആയ ഫോഴ്സ്ഫുൾ ആയ കോമഡി ആയി അനുഭവപ്പെട്ടു.

🔥The Bad – നിവിൻ പോളിയുടെ എല്ലാവരും ഇഷ്ടപെടുന്ന ഒരു മാനറിസം ഉണ്ട്. അതീ സിനിമ മുഴുവൻ കാണിച്ചാൽ എങ്ങനെ ഇരിക്കും? അതാണ്‌ സിനിമയിൽ അനുഭവിക്കേണ്ടി വരുന്നത്.നിവിൻ ജാഡ കാണിച്ചു ഷോ ഓഫിൽ സംസാരിക്കുന്ന സീനുകൾ മാറ്റി നിർത്തിയാൽ സിനിമ അര മണിക്കൂർ ആയി കുറയും. ബലഹീനമായ ഒരു തിരക്കഥയിൽ നായകന്റെ പെര്ഫോമന്സിനെ നമ്പി ഒരു സീൻ ക്രിയേറ്റ് ചെയ്യുമ്പോൾ അത് ഓവർ ആയി ഓവർ ആക്റ്റിംഗിന്റെ കൊടുമുടി കേറുന്നത് എന്ത്‌ DYFI ആണ്?

നയൻതാര ഒരു മെഴുകുപ്രതിമ പോലെ ഉണ്ടായിരുന്നു സിനിമ മുഴുവൻ. X Men ആയിരുന്നെങ്കിൽ സ്കിൻ ടോൺ കണ്ടു വല്ല Mutant ആണ് എന്നെങ്കിലും പറയാമായിരുന്നു. പിന്നെ പ്രകടനത്തെ പറ്റി ആണെങ്കിൽ.. പതിവുപോലെ ഹെയർ കളർ നന്നായിരുന്നു. ഒറ്റയ്ക്കുള്ള ഒരു സ്റ്റിൽ കാണിച്ചാൽ ഏതു സിനിമയിലെ ആണെന്ന് ആർക്കും സംശയം തോന്നുന്ന ഗെറ്റപ്പും കൊള്ളാം.

എക്‌സാജറേറ്റഡ് ആയ കോമഡികൾ ആദ്യപകുതിയിൽ ചിരിപ്പിക്കില്ല എങ്കിലും തല വേദന ഉണ്ടാക്കുന്നില്ല എന്ന ലെവലിൽ പോകുമ്പോൾ ആണ് ദുർബലമായ തിരക്കഥ രണ്ടാം പകുതിയിൽ പ്രേക്ഷകന് ബോറടിയുടെ രൂപത്തിൽ വരുന്നത്. പ്രണയത്തിനു ഒരു പ്രശ്നം വന്നാൽ അതിനുള്ള സൊല്യൂഷൻ കണ്ടെത്താതെ ബൈക്ക് എടുത്തു ട്രിപ്പിന് പോകുന്ന നായകൻ ഒരെണ്ണം ഇവിടെയും റെഡി ആകുമ്പോൾ, പതിവുപോലെ നായിക യാതൊരു വ്യക്തിത്വവുമില്ലാത്തവളായി സിനിമയുടെ അവസാനം എത്തുന്നു.

ആക്ഷൻ എന്ന് സിനിമയുടെ പേരിൽ ഉള്ളതിനാൽ ഒരു ഫൈറ്റ് സീൻ വേണമല്ലോ,അതിനാൽ കണ്ടെത്തിയ ഒരു കോൺഫ്ലിക്റ്റും റീസണും ഒക്കെ കാണുമ്പോൾ ആണ് നയൻതാരയുടെ ഐറാ എന്ന സിനിമ ഓർമവന്നത്. ഈ കുട്ടിക്ക് ഇമ്മാതിരി സില്ലി റീസൺ ഉള്ള തിരക്കഥകൾ അത്രയ്ക്ക് ഇഷ്ടമാണോ? വിനീത് ശ്രീനിവാസൻ വെറുപ്പിക്കാൻ മറന്നിട്ടില്ല എന്ന് ഈ കൊല്ലവും തെളിയിച്ചുട്ടുണ്ട്.

🔥Engaging Factor – ലൗഡ് ആൻഡ് എക്സജറേറ്റഡ് ആയ ബോറൻ കോമഡികൾ ആണെങ്കിലും ആദ്യപകുതി ചുമ്മാ കണ്ടിരിക്കാം എന്ന ലെവൽ ആണ്. രണ്ടാം പകുതി സഹിക്കില്ല. ക്ലൈമാക്സ് ഒക്കെ കാണുമ്പോൾ സത്യത്തിൽ ദേഷ്യം വരും.

🔥Last Word – മലയാളസിനിമയ്ക്ക് ഇത്രയ്ക്കും കഥാദാരിദ്രം ഉണ്ടെന്നു ഇപ്പോഴാ മനസ്സിലായത്. അല്ലെങ്കിൽ നല്ല ഒരു കാസ്റ്റിംഗും ക്രൂവും ഒക്കെ ആരേലും മിസ്സ്‌ ചെയ്യുവോ? ശരാശരിയിൽ താഴെയുള്ള ഒരു അനുഭവം.

🔥Verdict – Below Average