10 കൊല്ലം മുൻപ് ഇറങ്ങിയിരുന്നേൽ നന്നായേനെ എന്ന് പറഞ്ഞാൽ ഒരു അംഗീകാരം ആയിപ്പോകും. കാരണം 10 വർഷം മുൻബൊക്കെ നല്ല കിടിലൻ പടങ്ങൾ മലയാളത്തിൽ ഇറങ്ങിയിരുന്നു.പിന്നെ ഈ കഥ ഏതു കാലഘട്ടത്തിൽ ഇറങ്ങിയിരുന്നാൽ നന്നായിരിക്കും? ഈ ചോദ്യം സിനിമ കണ്ടവർ സ്വയം ചോദിച്ചാൽ ഒന്നുറപ്പാണ്… ഉത്തരമില്ലാത്ത ഒരു ചോദ്യം കൂടി നിങ്ങൾക്ക് ലഭിക്കും.

⚡️The Good – പ്രിത്വിരാജിന്റെ ആക്ഷൻ സീനുകൾ കിക്കിടു ആയിരുന്നു. ഓരോ പഞ്ചും എഫക്ടീവ് ആയി തോന്നിപ്പിക്കുന്ന നല്ല ഫൈറ്റ് സീൻ രണ്ടെണ്ണം സിനിമയിൽ ഉണ്ട്. പിന്നെ, വലിയ തരക്കേടില്ലാതെ പോകുന്ന ആദ്യപകുതിയും കൊള്ളാം. സിംപിൾ ആകാൻ രാജു വാരിവിതറിയ നവരസങ്ങൾക്ക് ഒരു ആനച്ചന്തം ഒക്കെ ഉണ്ടായിരുന്നു.

⚡️The Bad – ഒരു കഥയ്ക്ക് ഒരു കോൺഫ്ലിക്റ്റ് എന്നൊരു റേഷ്യോ ആണെങ്കിൽ നന്നായിരുന്നു. പക്ഷെ ഇവിടെ ധാരാളം സബ്പ്ലോട്ടുകൾ കുത്തിനിറച്ചു അവയെല്ലാം കണക്റ്റ് ചെയ്യാനായി ഓഞ്ഞ കുറച്ചു ട്വിസ്റ്റുകൾ നിരത്തുന്ന ഇടപാടാണ്. മിയയുടെ കഥാപാത്രം ഒക്കെ നല്ല അസ്സൽ കൾട്ട് ആണ്. സ്പോയ്ലർ ആകും എന്നതിനാൽ പറയുന്നില്ല. (കിടു അല്ലേ)

നല്ലൊരു വില്ലൻ കഥാപാത്രത്തെ എഴുതാൻ അറിയാത്തവർ ചുളുവിൽ അയാളെ അങ്ങ് സൈക്കോ ആക്കും. അപ്പോൾ പിന്നെ എളുപ്പം ആയല്ലോ, യഥാർത്ഥത്തിൽ ഇത്തരം എഴുത്തുകാർ ആണ് സൈക്കോ, ഇജ്ജാതി എഴുത്താണ് ഈ സിനിമ. രണ്ടാം പകുതി സഹിച്ചു ക്ഷമിച്ചു ഇരിക്കുന്നവന് ഒരു ഇട്ടിമാണി ഫ്രീ ടിക്കറ്റ് നൽകണം. അവന്റെ സമനില തെറ്റട്ടെ!

എങ്ങനെ സംവിധാനം ചെയ്യണം എന്നൊരു മുൻധാരണ ഇല്ലാത്ത ആൾ കാട്ടികൂട്ടിയാൽ എന്താകും എന്നതിന്റെ ഉത്തമഉദാഹരണം. ആദ്യപകുതി കഴിയുമ്പോൾ വല്യ പ്രശ്നം ഇല്ലല്ലോ എന്നൊക്കെ തോന്നുമെങ്കിലും പിന്നീടുള്ള രണ്ടാം പകുതിയും ക്ലൈമാക്‌സും അറുബോർ ആയിരുന്ന്നു എന്ന് പറയാതെ വയ്യ. അഭിനേതാക്കൾ തരക്കേടില്ലാതെ അഭിനയിച്ചാലും മോശം തിരക്കഥയും സംവിധനവും രസംകൊല്ലി ആകുന്നുണ്ട്.

⚡️Engaging Factor – തരക്കേടില്ലാത്ത ആദ്യപകുതി, മോശം രണ്ടാം പകുതി, ഓഞ്ഞ ക്ലൈമാക്സ്.

⚡️Last Word – ഡാർക് ഒക്കെ വിട്ടു കളർ ആയാൽ മാർവൽ ആകുമെന്ന് കരുതിയ രാജു വീണ്ടും ഡിസി ആയ കാഴ്‌ചയാണ് നാം കാണുന്നത്. തിരക്കഥയിൽ നന്നായി ശ്രദ്ധിച്ചാൽ സ്റ്റാർഡം നിലനിർത്താം.

⚡️Verdict – Below Average