വിനീത് ശ്രീനിവാസന്റെ അത്രയും സക്സസ് റേഷ്യോ ഉള്ള നായകനടന്മാർ കുറവായിരിക്കും. വ്യക്തിപരമായി വിനീതിന്റെ അഭിനയം ഇഷ്ടമല്ലായിരുന്നു ഇതുവരെ. പക്ഷെ ഈക്കൊല്ലം ഇറങ്ങിയ രണ്ടു പടങ്ങളിലൂടെ ആ അഭിപ്രായം മാറുകയാണ്. മനോഹരം വളരെ മനോഹരമായ ഒരു സിനിമയാണ്. ഓർമ്മയുണ്ടോ ഈ മുഖം എന്ന സിനിമ സമ്മാനിച്ച അതേ നടനും സംവിധായകനും പ്രേക്ഷകർക്ക് നൽകുന്ന മനോഹരമായ അനുഭവമാണ് മനോഹരം.

🔥The Good – മനോഹരന്റെ ഇൻഫീരിയോരിറ്റി കോംപ്ലെക്സിൽ നിന്നാണ് സിനിമയുടെ തുടക്കം തന്നെ. ഒരു ആർട്ടിസ്റ്റായ മനു തന്റെ ജീവിതത്തിൽ എന്താണ് നേടേണ്ടത് എന്ന് മനസ്സിലാക്കുന്നിടത്ത് സിനിമ അവസാനിക്കുകയും ചെയ്യുന്നു. ആ ഒരു യാത്രയിൽ മനു അനുഭവിക്കുന്ന സന്തോഷവും ടെൻഷനും വേദനയും പ്രേക്ഷകർക്ക് കൂടി അനുഭവിക്കാൻ കഴിയുന്നു എന്നിടത്താണ് സിനിമ വിജയിക്കുന്നത്.

മനുവും അയാളുടെ സുഹൃത്തും അമ്മാവനും കുടുംബവും ഇഷ്ടം തോന്നുന്ന പെണ്ണും, ചെറുപ്പം മുതൽ മനുവിന് തലവേദനയായ രാഹുലും ഒക്കെ വളരെ മനോഹരമായി ആണ് സ്‌ക്രീനിൽ വന്നുപോകുന്നത്. യാതൊരു വിധ ഏച്ചുകെട്ടലുകളോ മുഴച്ചു നിൽക്കലോ ഒരു കഥാപാത്രത്തിലും അനുഭവപ്പെടുന്നില്ല. കഥയുടെ ഫ്ലോയിൽ വരുന്ന കോൺഫ്ലിക്റ്റുകൾ എല്ലാം വിശ്വസനീയം ആയിരുന്നു.

രണ്ടു മണിക്കൂറിൽ വളരെ സ്പീഡിൽ കഥ പറഞ്ഞു പോകുന്ന സിനിമ ഒരിടത്തു പോലും നമ്മെ ബോറടിപ്പിക്കുന്നില്ല. സിനിമയിലെ രസകരമായ മുഹൂർത്തങ്ങൾ എടുത്തു പറയാൻ പറഞ്ഞാൽ തന്നെ ഒരുപാടുണ്ട്. രണ്ടാം പകുതിക്കു സിനിമ ഒരു ത്രില്ലർ പോലെ മുന്നോട്ടു പോകുന്നതും രസകരമായി തന്നെ അനുഭവപ്പെടും. ഫീൽ ഗുഡ് ആയി ത്രില്ലർ മൂഡ് വരുന്നു എന്നൊക്കെ വേണേൽ പറയാം.

സിനിമയിൽ വരുന്ന ലവ് ട്രാക്ക് പൈങ്കിളിയും വയറു നിറയെ പാട്ടും ഒന്നും കുത്തികേറ്റാതെ ഡീസന്റ് ആയി അവതരിപ്പിച്ച വിധം നന്നായിരുന്നു. വിനീതും ബേസിലും ഇന്ദ്രൻസും ഹരീഷ് പേരടിയും നായികയും തുടങ്ങി സിനിമയിൽ അഭിനയിച്ച എല്ലാവരും തന്നെ നല്ല പ്രകടനം കാഴ്ച വെയ്ക്കുന്നതും സരസമായി പറയുന്ന കഥയും ഒരു പുഞ്ചിരി മുഖത്ത് വിരിയിക്കുന്ന ക്ലൈമാക്‌സും എല്ലാം ചേർന്ന് പേര് പോലെ മനോഹരം ആക്കുന്നു ഈ സിനിമയേ.

🔥The Bad – കഥകൾ നേരിടുന്ന ചില സന്ദർഭങ്ങൾക്ക് സിനിമാറ്റിക് ലിബർട്ടി ആവശ്യമായി വരാം. അതൊരു കല്ലുകടി ആകാതെ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. കുറ്റം പറയണം എന്ന് നിർബന്ധമുള്ളവർക്ക് അത് കണ്ടെത്താൻ പറ്റുന്ന വിധം സീനുകൾ കട്ട് ചെയ്തിട്ടുമുണ്ട്.

🔥Engaging Factor – തുടക്കം മുതൽ അവസാനം വരെ രസിച്ചു കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ. നോ ലാഗിംഗ്, നോ ബോറിങ്!

🔥Last Word – വലിയ പുതുമയൊന്നും അവകാശപ്പെടുന്നില്ല എങ്കിലും പണം മുടക്കി സിനിമ കാണുന്ന പ്രേക്ഷകന്റെ സമയത്തെയും ധനത്തെയും വിലമതിക്കുന്നുണ്ട് ഈ സിനിമ. നല്ലൊരു അനുഭവം സമ്മാനിക്കുന്ന ഒരു കൊച്ചു ചിത്രം. കാണുക, വിജയിപ്പിക്കുക.. കാരണം ഈ സിനിമ ഒരു വലിയ വിജയം അർഹിക്കുന്നുണ്ട്.

🔥Verdict – Good