സിനിമയിലെ പൊളിറ്റിക്കൽ കറക്ട്നെസ്സിനോട് നിങ്ങളുടെ മനോഭാവം എങ്ങനെ ഉണ്ടാകും എന്നത് പോലെയിരിക്കും ജോക്കറിന്റെ ആസ്വാദനം. ക്രൂരമായി ഒരാളെ കൊലപ്പെടുത്തുന്ന കേന്ദ്ര കഥാപാത്രം മുഖത്ത് ചായം തേച്ചു നടന്നു വരുമ്പോൾ “പൊ.ക” ഇല്ലാത്ത ഇൻകറക്റ്റ് ആയ സീൻ എന്നൊരു തോന്നൽ ഉള്ളവർ സിനിമ കാണാതെ ഇരിക്കുന്നതാകും ഉത്തമം. കാരണം ലാർജർ ഓഡിയൻസ് ഈ സീനിനു വലിയ കയ്യടി നൽകുന്നുണ്ട്. സിനിമ കഴിയുമ്പോൾ രണ്ടാളെ കൊല്ലാൻ പറ്റിയെങ്കിൽ എന്നൊക്കെ തോന്നുന്ന തരം ആളുകൾ ഈ സിനിമ കാണുന്നു എങ്കിൽ അതവരുടെ മാത്രം പ്രശ്നമാണ്. ഗൺ വയലൻസും ഗ്ലോറിഫിക്കേഷനും ഉള്ള സിനിമ തന്നെയാണ് ജോക്കർ. വിരോധാഭാസം എന്ന പോലെ അഹിംസ നമ്മെ പഠിപ്പിച്ച മഹാന്റെ ജന്മദിനത്തിൽ നാഷണൽ ഹോളിഡെയുടെ കരുത്തിൽ ഏർലി മോർണിംഗ് ഷോ വരെ ഈ സിനിമയ്ക്ക് നടക്കുന്നു.

⚡️The Good – The Whole Movie….Its a masterpiece! Forever Alone In a crowd, being usolated and disregarded by the people of Gotham.. ആർതർ എന്നാ സ്ട്രഗിൾ ചെയ്യുന്ന ഒരു സ്റ്റാൻഡ് അപ് കൊമേഡിയന്റെ മാനുഷിക വികാരങ്ങൾ Joaquin അത്യുജ്വലമായാണ് അവതരിപ്പിച്ചിരിക്കുന്നത്. തന്റെ ശരീരം മുഴുവനായും തന്നെ ജോക്കർ എന്ന ആർതറിനായി സമർപ്പിച്ച ഗംഭീര പ്രകടനം. സിനിമയുടെ മുഴുവൻ സമയവും തന്നെ ആർതറിന്റെ മാനസിക വൈകാരിക തലങ്ങൾ ആണ് കൈകാര്യം ചെയ്യുന്നത്. ധാരാളം പവർ പാക്കഡ് ആയ അഭിനയ മുഹൂർത്തങ്ങൾ സിനിമയിൽ വന്നു ചേരുന്നു.

Joaquin എന്ന നടൻ അവതരിപ്പിച്ച ജോക്കർ ഇതിനു മുൻപ് വന്നു ജോക്കറിന്റെ യാതൊരു മാനറിസവും നമ്മളിൽ ഫീൽ ചെയ്യിക്കുന്നില്ല, ഒരു ഘട്ടത്തിൽ ഇതൊരു ഫിക്ഷനൽ ക്യാരക്റ്റർ എന്നത് പോലും നമ്മൾ മറക്കുന്നു എന്ന ലെവൽ ആണ് പ്രകടനം. The Best Joker I Ever Seen!!

കഥാപാത്രത്തിന്റെ കോൺഫ്ലിക്റ്റ് ആദ്യസീനിൽ തന്നെ നമുക്ക് കാണാം. സമൂഹം ഒരുവനെ എങ്ങനെ ക്രിമിനൽ ആക്കുന്നു എന്നത് പറഞ്ഞു വരുന്ന സിനിമയിൽ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ദേഷ്യവും ഫ്രസ്‌ട്രേഷനും ഒരു പകർച്ചാവ്യാധി പോലെ സമൂഹത്തിൽ അക്രമവാസന നൽകുന്നു എന്നത് ക്ലൈമാക്സ് പോർഷൻ പറയുന്നു. ഡീസിയുടെ ഒരു കഥ ഇന്നത്തെ സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി പൊളിറ്റിക്കലി സിങ്ക് ആക്കിയ വിധം നന്നായിരുന്നു.

തോമസ് വെയ്ൻ എന്ന ക്യാരക്ടർ ആർക് വളരെ ഫലപ്രദമായി കൈകാര്യം ചെയ്ത സിനിമ. തോമസിന്റെയും മർത്തയുടെയും മരണം എങ്ങനെ ബ്രൂസിനെ സ്വാധീനിച്ചു എന്നത് നമുക്ക് അറിയാം. ആ മരണത്തിന്റെ മറ്റൊരു സ്റ്റോറി ലൈൻ എന്ന നിലയിൽ ജോക്കർ വളരെ ഇമ്പ്രെസീവ് ആണ്. De Niro യുടെ Murray വളരെയധികം ഇമ്പാക്ട് നൽകുന്നുണ്ട്. ക്ലൈമാക്സ് പോർഷൻ പ്രെഡിക്ടീവ് ആയിരുന്നാലും അഭിനയകുലപതികളുടെ പകർന്നാട്ടം കാണികൾക്ക് ഒരു വിരുന്നാണ്. അതിനു ശേഷമുള്ള Resurrection scene കൂടി ആകുമ്പോൾ ജോക്കർ ഒരു പക്കാ ക്ലാസ് ആൻഡ് സെലിബ്രെറ്റിങ് മെറ്റീരിയൽ ആകുന്നു.

⚡️The Bad – Mid Or Post Credit Scenes ഒന്നുമില്ല. സമയം കളയണ്ട. ഒരു Cliff hanger ഫീലിൽ നിർത്തിയ സിനിമയ്ക്ക് ചെറുതായി ഒരു ക്രെഡിറ്റ്‌ സീൻ വെക്കാമായിരുന്നു.

⚡️Engaging Factor – രണ്ടു മണിക്കൂർ… Arthur Fleck എന്നയാൾ നമ്മുടെ മുന്നിൽ ജീവിക്കുകയാണ്. ശരിയോ തെറ്റോ എന്നൊരു വേർതിരിവ് ഇല്ലാതെ അയാളുടെ പ്രവർത്തികൾ കാണുക. സമയം പോകുന്നതറിയില്ല.

⚡️Last Word – നമ്മൾ അറിയുന്ന എല്ലാ സൂപ്പർ ഹീറോകളെക്കാളും പവർഫുൾ ആയ വെറും മനുഷ്യൻ ആയി സൂപ്പർ വില്ലൻ! ഒരു മാസ്റ്റർ പീസ് എന്ന് തന്നെ പറയാം. സിനിമ കണ്ടിറങ്ങുമ്പോൾ ഇതൊക്കെ തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിക്കാം.

⚡️Verdict – Excellent 👌👏