ഞാൻ കണ്ട തമിഴ് പതിപ്പായ ഈ സിനിമയുടെ തുടക്കത്തിൽ തന്നെ നരസിംഹ റെഡ്ഢിയുടെ കഥയിൽ സിനിമാറ്റിക് ലിബർട്ടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന ഡിസ്ക്ലെയിമർ വരുന്നുണ്ട്. കമലഹാസന്റെ ശബ്ദത്തിൽ മരുതനായകത്തെ പറ്റി പറഞ്ഞുള്ള തുടക്കം, അനുഷ്ക ഷെട്ടിയുടെ മണികർണിക ആയുള്ള എൻട്രി, ചിരഞ്ജീവിക്ക് ശബ്ദം നൽകിയ അരവിന്ദ് സ്വാമി എന്നിങ്ങനെ ഇമ്പ്രെസ്സീവ് ആയുള്ള ഘടകങ്ങൾ സിനിമ ആദ്യമേ നൽകുന്നുണ്ട്. വൻതാരനിര നിറഞ്ഞ സൈറാ നരസിംഹ റെഡ്ഢി പ്രൊഡക്ഷൻ വാല്യൂവിന്റെ കാര്യത്തിൽ കയ്യടി നേടുന്നുണ്ട്. നല്ല ഡീസന്റ് ആയ ഗ്രാഫിക്സ് സീനുകളും സിനിമ നൽകുന്നുണ്ട്. പക്ഷെ തിരക്കഥയ്ക്ക് അത്രമേൽ ബലമില്ല എന്നുള്ള പരാതി ഉയർന്നേക്കാം.

🔥The Good – മേല്പറഞ്ഞത് പോലെ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈൻ പ്രശംസനീയമായമാണ്. ഹിസ്റ്റോറിക് ആക്കുരസി ഉണ്ടോഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം, വസ്ത്രധാരണവും ആർട്ട് വർക്കുകളും ഗംഭീരം ആയിരുന്നു.ചില ഫ്രെയിമുകളൊക്കെ നല്ല ഭംഗിയായിരുന്നു കണ്ടിരിക്കാൻ. പശ്ചാത്തല സംഗീതവും പാട്ടുകളും നന്നായിരുന്നു. രണ്ടു നായികമാർ ഉള്ളത് കൊണ്ട് അനാവശ്യയുഗ്മഗാനങ്ങൾ ഒന്നും ഉൾപ്പെടുത്തിയില്ല എന്നതും ഒരു വലിയ പോസിറ്റീവ് ആണ്.

മെഗാസ്റ്റാറിനെ ചടുതല നിറഞ്ഞ ആക്ഷൻ സീനുകൾ ആണ് കാണികൾക്ക് ലഭിക്കുന്ന വലിയ വിരുന്ന്. നയൻതാരയ്ക്ക് കൊടുത്ത റോളിനെക്കാൾ വലിയ റോൾ തമന്നയ്ക്ക് നൽകിയ നീക്കം അപ്രതീക്ഷിതമായിരുന്നു. ഒരു പരിധി വരെ തമന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നുമുണ്ട്.

രണ്ടാം പകുതിയിലെ ഒരു ഗാനം പവർഫുൾ ആയിരുന്നു. ഒരു ആവേശമൊക്കെ തോന്നിപ്പിക്കുന്ന വിധത്തിൽ! ജഗപതി ബാബുവിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്.

🔥The Bad – അമിതാഭ് ബച്ചൻ, വിജയ് സേതുപതി, കിച്ച സുധീപ് എന്നിവരുടെ റോളുകൾ കാണുമ്പോൾ മറ്റുള്ള ഭാഷയിലേക്കുള്ള എളുപ്പവഴി എന്നല്ലാതെ വേറൊന്നും കാണുന്നില്ല. ആക്ഷൻ സീനുകൾ കൊള്ളാം എങ്കിലും ഒരു ആവേശം തോന്നിപ്പിക്കുന്നില്ല. ഒരു മാസ് ഫീൽ ഉണ്ടാക്കി എടുക്കാൻ പറ്റുമായിരുന്ന സാഹചര്യം ഉണ്ടായിട്ടും അതിൽ പരാജയപ്പെടുന്നുണ്ട്. സിനിമയുടെ 2 മണിക്കൂർ 50 മിനുട്ട് എന്ന നീളവും ഇടയ്ക്കിടെ ലാഗിംഗ് ഉണ്ടാക്കുന്നുണ്ട്.

🔥Engaging Factor – സിനിമയുടെ പ്രൊഡക്ഷൻ വാല്യൂ കണ്ടു കണ്ണഞ്ചിപോയി ആദ്യപകുതി പെട്ടെന്ന് തീർന്നു. രണ്ടാമത്തെ പകുതിയിൽ ഓവറായി വരുന്ന മെലോഡ്രാമയും നീളക്കൂടുതലും ഒരു വിരസത സമ്മാനിച്ചേക്കാം. തെലുങ്ക് സിനിമയിൽ പതിവില്ലാത്ത ക്ലൈമാക്സ് ഒരു ഇമ്പ്രെഷൻ നൽകും. മൊത്തത്തിൽ കാര്യമായ ബോറടിയില്ല.

🔥Last Word – കുറച്ചൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നും സിനിമ കണ്ടിറങ്ങുമ്പോൾ.. പൂർണ്ണമായ ഒരു തൃപ്തി ഇല്ല എന്നൊരു ഫീൽ… പക്ഷെ മോശവും അല്ല. ഇതുപോലുള്ള സിനിമകൾ തിയേറ്ററിൽ മാത്രമേ കാണാൻ പാടുള്ളൂ..4K ആണെങ്കിൽ കൂടുതൽ നല്ലത്.

🔥Verdict – Mediocre