ആക്ഷൻ സിനിമകൾ നമ്മെ നന്നായി എന്റർടൈൻ ചെയ്‌താൽ കഥയോ ലോജിക്കോ ഒന്നും ഒരു പ്രശ്നമായി തോന്നില്ല. സിനിമ മുഴുവൻ വൗ എന്ന് പറയാനുള്ള തരത്തിലുള്ള സ്റ്റൈൽ, സ്വാഗ്,ആക്ഷൻ എന്നിവ ഉള്ളപ്പോൾ കുറവുകൾ ഒന്നും കാര്യമാക്കേണ്ടതില്ല എന്നാണ് എന്റെ പക്ഷം. അതിനാൽ തന്നെ വാർ എന്നേ സംബന്ധിച്ച് ഒരു നല്ല സിനിമ തന്നെയാണ്. ഇതേ പേരിലുള്ള ജേസൺ സ്റ്റാതം-ജെറ്റ് ലി സിനിമയുമായി ഇതിനുള്ള ബന്ധം വെറും പേരിൽ മാത്രമല്ല എന്നതും ശ്രദ്ധേയമാണ്. 😉

🔥The Good – രണ്ടു ഹാൻസോം ഹങ്കുകൾ ഇങ്ങനെ നിറഞ്ഞു സ്‌ക്രീനിൽ നിൽക്കുകയല്ലേ…ആക്ഷൻ സീൻ ആയാലും സ്റ്റൈൽ ആയാലും നന്നായി തന്നെ സ്‌ക്രീനിൽ പകർത്തിയിട്ടുണ്ട്. ഹൃതിക് റോഷനെ ഇത്രയും ഭംഗിയായി ചിത്രീകരിച്ചതിനാലാണോ എന്നറിയില്ല, ടിയാൻ വരുന്ന സീനുകളിൽ വേറേ ആരെയും ശ്രദ്ധിക്കാൻ പറ്റുന്നില്ല.

സിനിമയിലെ ആക്ഷൻ കൊറിയോഗ്രാഫി വളരെ നന്നായിട്ടുണ്ട്. ആകാശത്തും ഭൂമിയിലും മഞ്ഞിലും ഒക്കെയായി വിഷ്വലി കളർഫുൾ ആയും ഒരു ത്രില്ലിംഗ് ഫീലും നൽകുന്നുണ്ട്. നായിക എന്ന് പറയാൻ വാണി കപൂർ ആകെയൊരു ഗസ്റ്റ് റോൾ പോലെ വന്നു പോകുന്നതും നല്ല നീക്കം ആയിരുന്നു. അനാവശ്യ മെലോഡ്രാമ ഒഴിവാക്കിയിട്ടുണ്ട്.

ടൈഗർ ഷ്‌റോഫ് അഭിനയത്തിൽ വളരെ ഇമ്പ്രൂവ് ആയിട്ടുണ്ട് എന്നതും സന്തോഷം നൽകുന്നു. ആക്ഷൻ, ഡാൻസ് സീനുകളിൽ ഹൃതികിന്റെ കൂടെ കട്ടയ്ക്ക് പിടിച്ചു നിൽക്കുക എന്നത് നിസാര കാര്യമല്ലലോ, ക്ലൈമാക്സ്‌ ഫൈറ്റ് സീൻ ഡീസന്റ് വർക്ക്‌ ആയിരുന്നു.

ടെക്നിക്കൽ സൈഡ് സൗണ്ട് ആയ ഒരു ആക്ഷൻ സിനിമ. വളരെ സില്ലി ആയ ഒരു പ്ലോട്ട് നല്ല ആക്ഷൻ സീനുകൾ കൊണ്ടും പ്രൊഡക്ഷൻ ക്വാളിറ്റി കൊണ്ടും തൃപ്തി നൽകുന്നു.

🔥The Bad – സിനിമയിലെ പ്രധാന കോൺഫ്ലിക്റ്റിന്റെ കാരണം അത്ര ഇമ്പാക്റ്റ് ഉണ്ടാക്കുന്നില്ല എന്നതും ട്വിസ്റ്റ്‌ ആയി വരുന്ന കാര്യം ഇതേ പേരിലുള്ള ഒരു ഇംഗ്ലീഷ് സിനിമ കാരണം ഊഹിക്കാൻ പറ്റി എന്നതും അതിലെ ലോജിക് പ്രശ്നങ്ങളും ഒക്കെ വേണേൽ ഒരു നെഗറ്റീവ് ആയി പറയാം.ഇതൊന്നും ഈ മസാല സിനിമയെ ബാധിക്കുന്നില്ല.

🔥Engaging Factor – രണ്ടര മണിക്കൂർ നമ്മെ പിടിച്ചിരുത്താനുള്ള എല്ലാ വകയും സിനിമയിലുണ്ട്. ഒട്ടും ബോറടിയില്ല.

🔥Last Word – വലിയ ബജറ്റിൽ വരുന്ന ആക്ഷൻ സിനിമകൾ പലതും തൃപ്തിപ്പെടുത്താതെ പോകാറുണ്ട്. പക്ഷെ വാർ നല്ലൊരു പോപ്‌കോൺ എന്റർടൈനർ മൂവി ആണ്. പൈസ വസൂൽ എന്നൊക്കെ പറയും പോലെ..സമയമോ ധനമോ ഒന്നും നഷ്ടമായി തോന്നില്ല.

🔥Verdict – Above Average