സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കണം എന്ന് ഏവരും അറിഞ്ഞിരിക്കേണ്ടതാണ്. പ്രളയസമയത്ത് മാത്രമാണ് ഫലപ്രദമായ രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചിട്ടുള്ളുവോ എന്ന് തോന്നിപ്പോകും പല വാർത്തകളും കാണുമ്പോൾ. ആനവണ്ടിയുടെ മുന്നിൽ വട്ടം നിന്ന സ്ത്രീയുടെ കഥ പിന്നീട് വേറെ ഡയമെൻഷനിൽ എത്തിയതും കുട്ടിയെ അടിച്ചു കൊന്നു എന്ന് മീഡിയ പറഞ്ഞ അമ്മയുടെ വാർത്തയും പിന്നീട് കുട്ടിയുടെ മരണകാരണം ന്യൂമോണിയ ആണെന്ന അറിവും ഒക്കെ ഈയിടെ കണ്ടതാണ്. പലപ്പോഴും ആരോപണങ്ങൾ പോലെ സത്യാവസ്ഥയ്ക്ക് വലിയ റീച് ഉണ്ടാകില്ല. ആരോപണം ഉന്നയിച്ച മീഡിയ പോലും സത്യം ഫ്‌ളാഷ്‌ന്യൂസ് ആയി കൊടുക്കാറുമില്ല.

വികൃതിയിൽ പറയുന്നത് എറണാകുളത്ത് നടന്ന ഒരു സംഭവമാണ്. മെട്രോ ട്രെയിനിൽ നടന്ന ഒരു കഥ സിനിമാറ്റിക് ആയി അവതരിപ്പിക്കുന്നു. സിനിമയുടെ മെസ്സേജ് കൊള്ളാം, പക്ഷെ സിനിമയുടെ അവതരണം ആവറേജിൽ ഒതുങ്ങുന്നു.

⚡️The Good – സുരാജ് വെഞ്ഞാറമൂടിന്റെ ഗംഭീരപ്രകടനം കാണാം. എൽദോ എന്ന കഥാപാത്രമായി ജീവിക്കുക ആയിരുന്നു. ടിപ്പിക്കൽ മെലോഡ്രാമ ആണെങ്കിലും ക്ലൈമാക്സ് സീനുകളിലെ അഭിനയം നന്നായിരുന്നു. സുരഭിയുടെയും പ്രകടനം തൃപ്തികരം. സൗബിന്റെ പ്രകടനം അമ്പിളിയിലെ പോലെ മോശമല്ല. അയാൾ അനുഭവിക്കുന്ന ടെൻഷൻ ഒക്കെ നന്നായി കോൺവെ ചെയ്തിട്ടുണ്ട്. പക്ഷെ ക്ലൈമാക്സ് സീനുകളിൽ ടിയാൻ ഫ്‌ളാറ്റ് ആയിരുന്നു. ജാഫർ ഇടുക്കിയുടെ ഒരു നല്ല വേഷം കൂടി കാണാം. നല്ലൊരു നടനാണ്. കൂടുതലായി അവസരങ്ങൾ ലഭിക്കട്ടെ!

⚡️The Bad – കാലഹരണപ്പെട്ട ഒരു മേക്കിങ് സ്റ്റൈൽ ആണ് സിനിമ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ഇടവേളയ്ക്കു ശേഷമുള്ള ഭൂരിഭാഗം സമയവും നല്ല ലാഗ് അനുഭവപ്പെടുന്നുണ്ട്. അനാവശ്യമായ ഒരു വലിച്ചുനീട്ടൽ പലയിടത്തും അനുഭവപ്പെടുന്നു. ചില സമയം കാണുന്നത് ഒരു അന്തിപരമ്പര ആണോയെന്ന സംശയവും ഉണ്ടാകുന്നുണ്ട്.

ഒരു വൺലൈൻ സ്റ്റോറിയിലേക്ക് നമ്മെ കൊണ്ടുവരുമ്പോൾ കഥാപാത്രങ്ങളുടെ എക്‌സ്‌പോസിഷൻ മുഖ്യമാണ്. ഇവിടെ അതെല്ലാം വളരെ സമയമെടുത്താണ് പറയുന്നത്. യഥാർത്ഥ കോൺഫ്ലിക്റ്റിലേക്ക് കഥ എത്താൻ സമയം എടുക്കുന്നു. മേക്കിങ് വൈസ് പുതുമ ഒന്നുമില്ലാത്ത ഓൾഡ് സ്കൂൾ മോഡൽ മേക്കിങ് ആയതിനാൽ ഒരു മടുപ്പ് ഉണ്ടാകുന്നത് സ്വാഭാവികം.

⚡️Engaging Factor – ചെറിയ ചില കോമഡികൾ എല്ലാമായി നന്നായി പോകുന്ന ആദ്യപകുതിയും കുറച്ചു ലാഗ് ഉള്ള രണ്ടാം പകുതിയും സുരാജിന്റെ ഗംഭീരപ്രകടനം ഉള്ള ക്ലൈമാക്‌സും.

⚡️Last Word – വികൃതി ഒരു മോശം സിനിമയല്ല. നല്ല മെസ്സേജ് ഉള്ള, സുരാജിന്റെ നല്ല പ്രകടനം ഉള്ള ഒരു ശരാശരി സിനിമ. കണ്ടാൽ സമയധന നഷ്ടം ഒന്നും തോന്നാൻ ഇടയില്ല.

⚡️Verdict – Mediocre