കല്യാണത്തിന് പെണ്ണിന്റെ സമ്മതം നിർബന്ധമായും ചോദിച്ചിരിക്കണം എന്നതും നാം സ്നേഹിക്കുന്നവരേക്കാൾ നമ്മെ സ്നേഹിക്കുന്നവരെ സ്വീകരിച്ചാൽ ജീവിതം നന്നായി മുന്നോട്ടു പോകും എന്നുള്ള ഫ്രഷ് കാര്യങ്ങൾ വീണ്ടും സിനിമയായി നമ്മുടെ മുന്നിലേക്ക് എത്തുകയാണ്. ബിജു മേനോൻ സിനിമകളിലുള്ള വിശ്വാസം വീണ്ടും വീണ്ടും കുറയുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ആദ്യരാത്രി. ഒരു ഗ്രാമത്തിന്റെ കല്യാണം മുഴുവൻ ഏറ്റെടുത്തു നടത്തുന്ന ബ്രോക്കർ മനോഹരന്റെ കഥയാണ് ആദ്യരാത്രി.

⚡️The Good – കട്ടചളികൾക്കിടയിൽ വല്ലപ്പോഴും ഒരു നല്ല കോമഡി ഗസ്റ്റ് റോളിൽ വരുന്നുണ്ട്. അത് ബിജു മേനോന്റെ മുഖഭാവം ആയിരിക്കും. വലിയ പേസിങ് പ്രശ്നമില്ലാതെ ആദ്യപകുതി കണ്ടുതീർക്കാനും പറ്റും.

⚡️The Bad – രണ്ടാം പകുതിയിൽ സിനിമയുടെ പേസിങ് നന്നായി ഇഴയുന്നുണ്ട്. വിരസമായ ഒരു അനുഭവമാണ് രണ്ടാം പകുതി. സിനിമയിലെ പ്രധാന നായികയായ കുട്ടി വായ തുറന്നാൽ മട്ടാഞ്ചേരി സ്ലാങ്ങ് പറയുന്ന ആലപ്പുഴക്കാരി ആയതാണോ എന്തോ ആ കഥാപാത്രത്തിന് ഒട്ടും ആപ്റ്റ് ആയി തോന്നിയില്ല. അജു വർഗീസ് ആത്മാർത്ഥമായി നന്നാക്കാൻ നോക്കിയ റോൾ ആണെങ്കിലും കുഞ്ഞുമോൻ എന്നാ കഥാപാത്രം അത്ര നന്നായിരുന്നില്ല.

തുടക്കം മുതൽ ഒടുക്കം വരെ ഊഹിക്കാൻ പറ്റുന്ന കഥയുടെ ക്ലൈമാക്സ് ഒക്കെ ദയനീയം എന്നെ പറയാനുള്ളൂ. ഒറ്റ മിനുട്ടിൽ സോൾവ് ആക്കാമായിരുന്നു ഒരു നിസാര പ്രശ്നം വലിച്ചു നീട്ടി രണ്ടേകാൽ മണിക്കൂർ ആക്കണമായിരുന്നോ എന്നൊരു ചോദ്യം ഉയരാം.

⚡️Engaging Factor – ഒരു ഫ്ലോയിൽ ഒന്നാം പകുതി തീർന്നു കിട്ടും. രണ്ടാം പകുതിയും ക്ലൈമാക്‌സും വളരെ മോശമാണ്.

⚡️Last Word – ഒരു നല്ല കോമഡി സിനിമയ്ക്കുള്ള ത്രെഡ് ഉണ്ടായിരുന്നിട്ടും കളഞ്ഞു കുളിച്ച സിനിമയാണ് ആദ്യരാത്രി. പഴഞ്ചൻ സ്ക്രിപ്റ്റ് ആണെങ്കിലും നന്നാക്കാൻ ഉള്ള വകുപ്പ് ഉണ്ടായിരുന്നു. ഒന്നുമില്ലേലും വെള്ളിമൂങ്ങ എടുത്ത ആളുകൾ അല്ലെ.. പക്ഷെ അതൊന്നും ഇവിടെയില്ല. ഒരു ശരാശരിയിൽ താഴെയുള്ള അനുഭവം കിട്ടും.

⚡️Verdict – Below Average